ഹിന്ദുത്വ വര്‍ഗീയത ആളിക്കത്തിച്ച് 2020-ല്‍ രാജ്യതലസ്ഥാനത്തെ ലഹളക്കളമാക്കിയതിന് ഇന്ധനം ഒഴിച്ച് പ്രോല്‍സാഹിപ്പിച്ച ഒരു വ്യക്തിയുണ്ട്-കപില്‍ മിശ്ര. കെജരിവാളിന്റെ സര്‍ക്കാരില്‍ ജലവിഭവവകുപ്പു മന്ത്രിയായിരുന്ന മിശ്ര ഒരു തെറ്റിന്‍രെ പേരില്‍ ആം ആദ്മി അച്ചടക്ക നടപടിയെടുത്തപ്പോള്‍ന നേരെ ചെന്ന് ബിജെപി.യില്‍ ചേര്‍ന്നു. 2020-ല്‍ കിഴക്കന്‍ ഡെല്‍ഹിയില്‍ ഉണ്ടാക്കിയ വര്‍ഗീയ കലാപത്തിന് തിരി കൊളുത്തിയത് മിശ്രയുടെ നടപടികളായിരുന്നു എന്ന വിമര്‍ശനം ഇന്നും നിലനില്‍ക്കുന്നു.
പൗരത്വനിയമ ഭേദഗതിക്കെതിരായി ഡെല്‍ഹിയില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അമര്‍ഷം രൂപമെടുത്ത സമയത്ത് വടക്കു കിഴക്കന്‍ ഡെല്‍ഹിയിലെ ജഫ്രാബാദില്‍ പൗരത്വനിയമത്തിന് അനുകൂലമായ റാലി സംഘടിപ്പിക്കാന്‍ കപില്‍ മിശ്ര എടുത്ത തീരുമാനം ജാഫറാബാദിലും പിന്നീട് മറ്റ് ഡല്‍ഹി മേഖലകളിലേക്കും തീ പോലെ പടരുകയായിരുന്നു. രാജ്യത്തെ പിടിച്ചുലച്ച വര്‍ഗീയ കലാപത്തിനാണ് മിശ്രയുടെ പ്രകോപനപരമായ പ്രസംഗവും പ്രവൃത്തികളും വഴിമരുന്നിട്ടത്.
ഇതേ കപില്‍ മിശ്രയ്ക്ക് ഇപ്പോള്‍ പ്രത്യുപകാരമെന്നോണം, പുതിയൊരു പദവി നല്‍കിയിരിക്കുന്നു-ഡെല്‍ഹി ബിജെപിയുടെ ഏക വൈസ് പ്രസിഡണ്ട്. അന്തരിച്ച നേതാവ് സുഷമാ സ്വരാജിന്റ മകള്‍ ബാന്‍സുരി സ്വരാജിനെ ഡെല്‍ഹി ഘടകം സെക്രട്ടറിയായി നിയമിച്ചതിനു പിറകെയാണ് കപില്‍ മിശ്രയ്ക്ക് പുതിയ പദവി നല്‍കിയിരിക്കുന്നത്.
‘ഗോ രക്ഷ’, ‘ഘർ വാപ്‌സി’, ലൗ ജിഹാദ് വിരുദ്ധ പ്രചാരണം തുടങ്ങിയവയിൽ യുവാക്കളെ അണിനിരത്താനുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമായ ‘ ഹിന്ദു ഇക്കോസിസ്റ്റം’ സ്ഥാപകൻ കൂടിയാണ് കപിൽ മിശ്ര.