വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് അലഹബാദ് ഹൈക്കോടതി അനുമതി നൽകി. അൻജുമാൻ മസ്ജിദ് കമ്മിറ്റിയുടെ അപ്പീൽ തള്ളിയാണ് എഎസ്ഐ ആർക്കിയോളജിക്കൽ സർവ്വേയ്ക്ക് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. വാരണാസി കോടതിയുടെ വിധി ശരി വെക്കുന്നതാണ് അലഹബാദ് കോടതിയുടെ ഉത്തരവ്. 2023 മെയ് 16 ന് നാല് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച അപേക്ഷയിൽ ജ്ഞാനവാപി സമുച്ചയത്തിൽ എഎസ്ഐ സർവേ നടത്താൻ ജൂലൈ 21 ന് വാരണാസി ജില്ലാ ജഡ്ജി എ കെ വിശ്വേശ ഉത്തരവിട്ടു. ഉത്തരവിനെയാണ് അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി ചോദ്യം ചെയ്‌ത് ഹൈക്കോടതിയെ സമീപിച്ചത്.
കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന മസ്ജിദ് ഒരു ക്ഷേത്രത്തിന്മേൽ പണിതതാണോ എന്ന് നിർണ്ണയിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സർവ്വേ. മുസ്ലീം പള്ളിക്കുള്ളിൽ ആരാധനാ അവകാശം ആവശ്യപ്പെട്ട് വിചാരണ കോടതിയിൽ നാല് ഹിന്ദു സ്ത്രീകൾ ഹർജി നൽകിയതോടെയാണ് വിഷയം വിവാദമായത്.