സ്കൂളിലെ പരാതിപ്പെട്ടി തുറന്നു പരിശോധന നടത്തിയ സ്കൂൾ അധികാരികൾ ഞെട്ടിപ്പോയി — ഒരു അദ്ധ്യാപകനെതിരെ 16 പീഡന പരാതികൾ ആണ് വിദ്യാർത്ഥികൾ എഴുതി ഇട്ടിരുന്നത്. മലപ്പുറം ജില്ലയിലെ കരുളായിയിൽ സ്കൂൾ അദ്ധ്യാപകനായ വല്ലപ്പുഴ സ്വദേശി നൗഷാർ ഖാനെതിരെ പതിനാറ് പീഡന പരാതികളാണ് വന്നിരിക്കുന്നത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം പൊലീസിനെ അറിയിച്ചു.
കഴിഞ്ഞ മാസം ഇരുപതിന് അദ്ധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഒരു വിദ്യാർത്ഥി മൊഴി നൽകിയിരിക്കുന്നത്. ഇതിനുപിന്നാലെ അദ്ധ്യാപകനെതിരെ പോക്സോ കേസെടുത്തു.
മറ്റ് വിദ്യാർത്ഥികളുടെയും മൊഴി എടുക്കാൻ നടപടി ഉണ്ടാകും. കേസെടുത്തതിന് പിന്നാലെ അദ്ധ്യാപകൻ ഒളിവിൽ പോയിരിക്കയാണ്.