Categories
latest news

വന്ദേ ഭാരത് ട്രെയിൻ കോച്ചിന് തീപിടിച്ചു

തിങ്കളാഴ്ച രാവിലെ മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് ട്രെയിനിന്റെ കോച്ചിന്റെ ബാറ്ററി ബോക്സിൽ തീപിടിത്തം. ഹബീബ്ഗഞ്ച് എന്നറിയപ്പെട്ടിരുന്ന റാണി കമലാപതി സ്റ്റേഷനിൽ നിന്ന് ന്യൂഡൽഹിയിലെ നിസാമുദ്ദീനിലേക്ക് ട്രെയിൻ പുറപ്പെട്ടപ്പോഴാണ് തീപിടിത്തമുണ്ടായത്. കോച്ചിൽ 20-22 യാത്രക്കാർ ഉണ്ടായിരുന്നു. അവരെ ഉടൻ തന്നെ മറ്റ് കോച്ചുകളിലേക്ക് മാറ്റി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു.
ട്രെയിൻ കുർവായ് കെതോറ സ്റ്റേഷനിലെത്തിയപ്പോൾ ഒരു കോച്ചിന്റെ ബാറ്ററി ബോക്സിലാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേനാ ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിലിൽ ഉദ്ഘാടനം ചെയ്ത ട്രെയിൻ ആണിത്. 7 മണിക്കൂറും 30 മിനിറ്റും കൊണ്ട് 701 കിലോമീറ്റർ ദൂരം താണ്ടുന്ന ട്രെയിൻ ശനിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും സർവീസ് നടത്തി വരുന്നതാണ്.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick