ഏഷ്യൻ ഗെയിംസ് ട്രയൽസിന് ഗുസ്തി താരങ്ങളുടെ സമര നേതാക്കളായ വിനേഷ് ഫോഗട്ടിനും ബജ്‌രംഗ് പുനിയയ്ക്കും ഇളവ് അനുവദിച്ചതിനെ ചോദ്യം ചെയ്ത് ഗുസ്തി താരങ്ങളായ ആന്റിം പംഗലും സുജീത് കൽക്കലും ബുധനാഴ്ച ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഒരു ഗുസ്തിക്കാരനും ഒരു ഇളവും നൽകാതെ ട്രയൽസ് ന്യായമായ രീതിയിൽ നടത്തണമെന്നും മുഴുവൻ പ്രക്രിയയും വീഡിയോയിൽ പകർത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

ബജ്‌റംഗ് പുനിയയും (65 കിലോഗ്രാം), വിനേഷും (53 കിലോഗ്രാം) മത്സരിക്കുന്ന വിഭാഗങ്ങളി ജൂലൈ 22-23 തീയതികളിൽ നടക്കുന്ന ട്രയൽസിൽ നിന്ന് ഈ രണ്ട് ഗുസ്തിക്കാരെ ഒഴിവാക്കാൻ ഒളിമ്പിക് അസോസിയേഷൻ അഡ്-ഹോക്ക് പാനൽ തീരുമാനിച്ചിരുന്നു.

തങ്ങളുടെ പോരാട്ടം നീതിക്കും ജൂനിയർ ഗുസ്തിക്കാരുടെ കാര്യത്തിനും വേണ്ടിയാണെന്നു ജന്തർ മന്തറിൽ നടന്ന സമര കാലത്ത് പറഞ്ഞിരുന്ന സീനിയർ താരങ്ങൾ ഇപ്പോൾ ഇളവ് ആസ്വദിക്കുമ്പോൾ അതിന് എതിരെയാണ് ജൂനിയർ ഗുസ്തിക്കാർ പ്രതികരിച്ചിരിക്കുന്നത്.
സീനിയര്‍ താരങ്ങളെ ട്രയല്‍സില്‍ മല്‍സരത്തില്‍ നിന്നും ഒഴിവാക്കിയത് ജൂനിയര്‍ താരങ്ങളെ പ്രകോപിപ്പിച്ചരിക്കയാണ് എന്നതിന്റെ സൂചനയാണ് രണ്ട് ജൂനിയര്‍ താരങ്ങളുടെ പ്രതിഷേധവും കോടതിയില്‍ നടത്തുന്ന ചോദ്യം ചെയ്യലും.