രാജ്യത്ത് തക്കാളി വില വർദ്ധനവ് പരിഹരിക്കാനായി കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ‘ടൊമാറ്റോ ഗ്രാൻഡ് ചലഞ്ച് ‘ മോദി സർക്കാറിന്റെ പിആർ അടവ് എന്ന് പ്രമുഖ ഓൺലൈൻ മാധ്യമം “ദി വയർ” റിപ്പോർട്ട് ചെയ്യുന്നു .
താങ്ങാൻ ആവുന്ന വിലയിൽ ഉപഭോക്താക്കൾക്ക് തക്കാളിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും തക്കാളി കർഷകർക്ക് ഉൽപ്പന്നങ്ങളുടെ മൂല്യം ലഭിക്കുന്നതിന് സഹായകമാകുന്നതിനുമായി തക്കാളി മൂല്യ ശൃംഖലയുടെ വിവിധ തലങ്ങളിൽ നിന്നുള്ള നൂതന ആശയങ്ങൾ ക്ഷണിക്കുന്ന തരത്തിലാണ് ഈ സംരംഭം സർക്കാർ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ, ഇലക്ഷന് ഒരുവർഷത്തിൽ താഴെ മാത്രം ബാക്കിയുള്ളതിനാൽ പ്രശ്നപരിഹാരത്തിനപ്പുറം ഇതൊരു പൊളിറ്റിക്കൽ പിആർ ആയാണ് കാണപ്പെടുന്നത്.
ടൊമാറ്റോ ഗ്രാൻഡ് ചലഞ്ചിൽ കർഷകരെ പങ്കാളികളായി സജീവമായി ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ പച്ചക്കറികൾക്കും തക്കാളിക്കുമുള്ള അമിത വില ഇന്ത്യക്കാർക്ക് സഹിക്കേണ്ടി വരില്ലായിരുന്നു.
തക്കാളി വില വർദ്ധനവിൽ സർക്കാർ ഇടപെട്ട് നടപടികൾ നടപ്പിലാക്കുന്നതിന് പകരം പ്രതിസന്ധിയുടെ മൂർദ്ധന്യ ഗ്രാം ചലഞ്ച് എന്ന മറവിൽ സർക്കാർ പൊതുജനങ്ങളിൽ നിന്ന് പരിഹാരങ്ങൾ അഭ്യർത്ഥിക്കുന്നത്.
നിലവിൽ തക്കാളിയുടെ വില കിലോയ്ക്ക് 250 രൂപയായി ഉയർന്നു. തക്കാളി വിലയിൽ 445% നാണയപ്പരുപ്പം ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു ഇത് ഒരു സാധാരണ പൗരന് താങ്ങാവുന്നതിലും അധികമാണ്. കഴിഞ്ഞ ഒരു മാസമായി ഇന്ത്യയിൽ പച്ചക്കറി വില സാധാരണക്കാർക്ക് താങ്ങാവുന്നതിലും കൂടുതലാണ്. തക്കാളി വിലയിൽ ഉണ്ടായ കുതിച്ചുചാട്ടം പണപ്പെരുപ്പത്തിന് ആക്കം കൂട്ടുമെന്ന് ആർബിഐ പഠനം സൂചിപ്പിക്കുന്നു.
മക്‌ഡൊണാൾഡ്‌സ് പോലുള്ള പ്രമുഖ റീട്ടെയിൽ ശൃംഖലകൾ അവരുടെ ബർഗറുകളിൽ നിന്നും റാപ്പുകളിൽ നിന്നും തക്കാളി നീക്കം ചെയ്തിട്ടുണ്ട് . കൂടാതെ പ്രാദേശിക മാധ്യമങ്ങൾ തക്കാളി മോഷണങ്ങളുടെയും കവർച്ചകളുടെയും റിപ്പോർട്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
കാലാവസ്ഥാ വ്യതിയാനവും പച്ചക്കറിയുടെ ലഭ്യതയ്ക്കും വിലവർദ്ധനവിനും കാരണമാകുന്നുണ്ട്. ഇന്ത്യയിലെ പ്രധാന മൂന്ന് പച്ചക്കറി ഉൽപ്പന്നങ്ങളായ തക്കാളി ഉരുളക്കിഴങ്ങ് ഉള്ളി എന്നിവയുടെ വിതരണയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മോദി സർക്കാർ ഓപ്പറേഷൻ ഗ്രീൻസ് എന്ന പരിപാടി ആരംഭിച്ചിരുന്നു. എന്നാൽ കാര്യമായ നടപടികളൊന്നും തന്നെ ഇത് കൈകൊണ്ടിട്ടില്ല.