ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരളത്തെ ദുഃഖിപ്പിക്കുന്ന ഘട്ടത്തിൽ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്ന് മറ്റൊരു വിയോഗ വാർത്ത കൂടി. ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കരം തങ്കമ്മ കുര്യൻ(94) ആണ് മരിച്ചത്. പ്രിയനേതാവിന്റെ അന്ത്യദർശനം തലസ്ഥാനത്തെ ദർബാർ ഹാളിൽ പുരോഗമിക്കവേയാണ് കോട്ടയത്തെ കുടുംബത്തിൽ നിന്നും ഈ ദുഃഖവാർത്തയെത്തുന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലമാണ് അന്ത്യം.
ഉമ്മൻ ചാണ്ടിയുടെ കരോട്ട് വെള്ളക്കാലില്‍ വീടിന് സമീപമുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
ഭർത്താവ് പരേതനായ കെ.സി.കുര്യൻ. മുൻ എംഎൽസി വള്ളക്കാലിൽ വി.ജെ.ഉമ്മന്റെ മകളാണ്.സംസ്കാരം പിന്നീട്.