അന്താരാഷ്‌ട്ര മത്സരത്തിന് വീണ്ടും വേദിയാകാനൊരുങ്ങി തലസ്ഥാനം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നവംബര്‍ 26ന് ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിന് വേദിയാവും.
മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി 20 കളുമാണ് ഓസീസിന്‍റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. ഏകദിന പരമ്പര ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് മുമ്പും ട്വന്‍റി 20 പരമ്പര ലോകകപ്പിന് ശേഷവുമായിരിക്കും നടക്കുക.
2023 ജനുവരി 15ന് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഏകദിനം കളിച്ചതാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇതിന് മുമ്പ് നടന്ന അവസാന രാജ്യാന്തര മത്സരം.
സെപ്റ്റംബര്‍ 22(മൊഹാലി), സെപ്റ്റംബര്‍ 24(ഇന്‍ഡോര്‍), സെപ്റ്റംബര്‍ 27(രാജ്‌കോട്ട്) എന്നിവിടങ്ങളിലാണ് ഏകദിനങ്ങള്‍. നവംബര്‍ 23 (വിശാഖപട്ടണം), നവംബര്‍ 26(തിരുവനന്തപുരം), നവംബര്‍ 28(ഗുവാഹത്തി), ഡിസംബര്‍ 1(നാഗ്‌പൂര്‍), ഡിസംബര്‍ 3(ഹൈദരാബാദ്) തിയതികളിലാണ് ഇന്ത്യ-ഓസീസ് ട്വന്‍റി 20 മത്സരങ്ങള്‍.