Categories
kerala

ബംഗലുരുവിലെ സ്റ്റാര്‍ട്ടപ്പ് 90 ശതമാനം ജീവനക്കാരെയും പിരിച്ചു വിട്ട് എഐ ചാറ്റ്‌ബോട്ട് സ്ഥാപിച്ചു…ഫലം സൂപ്പർ എന്ന് ഉടമ…ശകാരവുമായി സോഷ്യല്‍ മീഡിയ

ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് “ഡുകാൻ” അതിന്റെ 90 ശതമാനം കസ്റ്റമർ സപ്പോർട്ട് ടീമിനെയും പുറത്താക്കുകയും പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചാറ്റ്ബോട്ട് സ്ഥാപിക്കുകയും ചെയ്തതിനെത്തുടർന്ന് വൻ വിവാദം.

നിരവധി പേർ സ്റ്റാർട്ടപ്പ് ഉടമക്കെതിരെ രംഗത്തുവന്നു. “ഹൃദയമില്ലാത്ത” തീരുമാനത്തിലൂടെ നിരവധി ജീവനക്കാരുടെ ജീവിതങ്ങളെ നശിപ്പിക്കുകയാണ് സ്റ്റാർട്ടപ്പ് ഉടമ ചെയ്തതെന്ന് ആരോപിച്ചു.

നിര്‍മ്മിത ബുദ്ധി സംവിധാനം എങ്ങിനെയാണ് തൊഴില്‍ മേഖലയില്‍ ജീവനക്കാര്‍ക്ക് എതിരായി ഭവിക്കാന്‍ പോകുന്നതെന്നതിന്റെ അനുഭവ സാക്ഷ്യമായി മാറുകയാണ് ഈ സംഭവം. ജീവനക്കാരെ മുഴുവന്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വേണ്ടെന്ന് വെക്കുമ്പോള്‍ തൊഴില്‍ രഹിതരുടെ നിലവിളിയാണ്, പ്രത്യേകിച്ച് സാങ്കേതിക മേഖലയിലും സേവന മേഖലയിലും ഉയരാന്‍ പോകുന്നത്.

ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് ഉടൻ പ്രതികരണവും എളുപ്പം പരിഹാരവും ചാറ്റ്‌ബോട്ട് മൂലം ഗണ്യമായി മെച്ചപ്പെടുത്തിയെന്ന് ട്വീറ്റ് ചെയ്ത ദുക്കാന്റെ സ്ഥാപകൻ സുമിത് ഷായുടെ ട്വീറ്റ് ഓൺലൈനിൽ വൻ രോഷത്തിന് കാരണമായി.

“AI ചാറ്റ്‌ബോട്ട് സ്ഥാപിച്ച് ഞങ്ങൾക്ക് ഞങ്ങളുടെ ടീമിന്റെ 90 ശതമാനം പേരെയും പിരിച്ചുവിടേണ്ടി വന്നു. കഠിനമാണോ? അതെ. ആവശ്യമാണോ? തീർച്ചയായും. ഫലങ്ങൾ? ആദ്യ പ്രതികരണത്തിനുള്ള സമയം 1 മി 44 സെക്കൻഡിൽ നിന്ന് തൽക്ഷണം ആയി! റെസല്യൂഷൻ സമയം 2 മണിക്കൂർ 13 മിനിറ്റ് മുതൽ 3 മി 12 സെക്കൻഡ് വരെ പോയി. ചെലവ് 85% കുറഞ്ഞു”- ഇതായിരുന്നു ട്വീറ്റ്.

ഉടനെ തന്നെ രൂക്ഷമായ പ്രതികരണവും ഉണ്ടായി. നിരവധി പേർ ട്വീറ്റിനെ വിമർശിക്കുകയും ഈ “ഹൃദയമില്ലാത്ത” തീരുമാനത്തിലൂടെ നിരവധി ജീവനക്കാരുടെ ജീവിതങ്ങളെ നശിപ്പിക്കുകയാണ് സ്റ്റാർട്ടപ്പ് ഉടമ സുമിത് ഷാ ചെയ്തതെന്ന് ആരോപിക്കുകയും ചെയ്തിരിക്കയാണ്. ബിബിസി ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick