ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) അതിന്റെ ചെറുകിട ഉപഗ്രഹ വിക്ഷേപണ വാഹനം (എസ്എസ്എൽവി) ഉടൻ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നു. ഇതിനായി ലേലം വിളിക്കാൻ ബഹിരാകാശ ഏജൻസി തീരുമാനിച്ചതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
“ഞങ്ങൾ എസ്എസ്എൽവി പൂർണ്ണമായും സ്വകാര്യ മേഖലയിലേക്ക് മാറ്റുകയാണ്. നിർമ്മാണം മാത്രമല്ല, പൂർണ്ണ കൈമാറ്റം ആണ് തീരുമാനിച്ചിട്ടുള്ളത്.”– ഉദ്യോഗസ്ഥർ പറഞ്ഞു.