Categories
latest news

മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയില്‍ ചര്‍ച്ച നടത്താന്‍ ആവശ്യപ്പെട്ട ബിജെപിക്കാര്‍ക്കൊപ്പം സിപിഎമ്മുകാരും…വിവാദം

താൻ നോട്ടീസ് നൽകിയിട്ടില്ലെന്ന് എ.എ. റഹിം

Spread the love

മണിപ്പൂർ വിഷയത്തിൽ രാജ്യസഭയിൽ ഹ്രസ്വ ചർച്ച ആവശ്യപ്പെട്ടവരിൽ ബി.ജെ.പി എം.പിമാർക്കൊപ്പം പ്രതിപക്ഷ പാ‌ർട്ടികളിലെ അംഗങ്ങളും ഉൾപ്പെട്ടത് വിവാദമായി. കേരളത്തിൽ നിന്നുള്ള നാല് സി.പി.എം എം.പിമാരും പട്ടികയിൽ ഉണ്ട്.

ജോൺ ബ്രിട്ടാസ്,​ എളമരം കരീം,​ വി.ശിവദാസൻ,​ എ.എ. റഹിം എന്നിവരാണ് പട്ടികയിൽ ഉള്ളത്. ഇവർക്കൊപ്പം കോൺഗ്രസ്,​ എൻ.സി.പി,​ ആർ.ജെ.ഡി പാർട്ടികളിലെ എം.പിമാരും പട്ടികയിലുണ്ട്. ചട്ടം 267 പ്രകാരമുള്ള സഭ നിറുത്തിവച്ചുള്ള ചർച്ച വേണമെന്ന കൂട്ടായ തീരുമാനത്തിനിടെയാണ് ഇത്.

thepoliticaleditor

താൻ നോട്ടീസ് നൽകിയിട്ടില്ലെന്ന് എ.എ. റഹിം രാജ്യസഭയിൽ അറിയിച്ചു. എന്നാൽ സി.പി.എം നൽകിയ നോട്ടീസുകളിൽ റഹിമിന്റെ പേരും ഉണ്ടെന്ന് ബി.ജെ.പി വാദിച്ചു. 20ന് പുറത്തുവന്ന പട്ടികയിൽ ബ്രിട്ടാസിന്റെ പേര് മാത്രമാണ് ഉണ്ടായിരുന്നത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick