Categories
kerala

ചന്ദ്രയാൻ-3 ലോഞ്ച് പാഡ് നിർമ്മിച്ച എൻജിനീയർമാർക്ക്‌ ഒരു വർഷത്തിലേറെയായി ശമ്പളം നൽകിയിട്ടില്ല ?

ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണപാട് നിർമ്മിച്ച എൻജിനീയർമാർക്ക് ഒരു വർഷത്തിലേറെയായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട്.
റാഞ്ചിയിലെ ഹെവി എൻജിനീയറിങ് കോപ്പറേഷനിലെ ( എച്ച് ഇ സി ) എൻജിനീയർമാർക്ക് ആണ് കഴിഞ്ഞ 17 മാസമായി ശമ്പളം ലഭിക്കാത്തത് എന്ന് വാർത്ത ഏജൻസിയായ ഐ എൻ എസ് റിപ്പോർട്ട് ചെയ്തു.
ശമ്പളം നൽകാത്ത പ്രശ്നം ഉണ്ടായിരുന്നിട്ടും കമ്പനി 2022 ഡിസംബറിൽ ഷെഡ്യൂളിന് മുമ്പ് തന്നെ മൊബൈൽ ലോഞ്ചിംഗ് പാടും മറ്റു ഉപകരണങ്ങളും എത്തിച്ചിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.
ആയിരം കോടി രൂപ പ്രവർത്തനമൂലനം നൽകാൻ കമ്പനി വ്യവസായ മന്ത്രാലത്തോടെ പലതവണ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന് ഒരു സഹായവും നൽകാൻ കഴിയില്ലെന്ന് മന്ത്രാലയം പ്രതികരിച്ചു. മാത്രമല്ല കഴിഞ്ഞ രണ്ടരവർഷമായി മാനേജിംഗ് ഡയറക്ടറുടെയും സിഎംഡിയുടെയും സ്ഥാനത്തേക്ക് സ്ഥിരമായി നിയമനം ഒന്നും നടത്തിയിട്ടില്ല.
ഒരു വർഷത്തിലേറെയായി കമ്പനി ജീവനക്കാർക്ക് ശമ്പളം നൽകാത്തതിനെ കുറിച്ച് നിരവധി വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick