കേരള പൊലീസ് തലപ്പത്ത് അഴിച്ചു പണി. ഡി ജി പിയായി സ്ഥാനക്കയറ്റമായ ടി കെ വിനോദ് കുമാറിന് വിജിലൻസ് ഡയറക്ടറായി നിയമനം നൽകി. ഡിജിപി ടോമിൻ ജെ.തച്ചങ്കരി 31 നു വിരമിക്കുന്നതിനാലാണ് എഡിജിപിയായിരുന്ന വിനോദ്കുമാറിനെ ഡിജിപി റാങ്കിലേക്ക് ഉയർത്തിയത്.
മനോജ് എബ്രഹാം ഇന്റലിജൻസ് എഡിജിപിയാകും. കെ. പത്മകുമാറിനെ ജയിൽ മേധാവി സ്ഥാനത്തു നിന്ന് ഫയർ ഫോഴ്സിലേക്ക് മാറ്റിയിട്ടുണ്ട്. ബൽറാം കുമാർ ഉപാധ്യായ ആണ് പുതിയ ജയിൽ മേധാവി. കൊച്ചി പൊലീസ് കമ്മീഷണർ സേതുരാമനെയും മാറ്റി. എ. അക്ബർ കൊച്ചി കമ്മീഷണറാകും. സേതുരാമൻ ഉത്തര മേഖല ഐജിയാകും.
നേരത്തെ ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാർ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നൽകി. എം ആർ അജിത് കുമാറിന് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും നൽകി സർക്കാർ ഉത്തരവിറക്കി. പുട്ട വിമലാദിത്യയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡിഐജി ആയും നിയമിച്ചിട്ടുണ്ട്.