Categories
kerala

വര്‍ഗീയത വിളമ്പി വ്യൂവര്‍ഷിപ്പ് കൂട്ടുന്നവർ, യൂട്യൂബർമാരിൽ ഭൂരിഭാഗവും സാമൂഹ്യവിരുദ്ധർ – പി.വി അൻവർ

വര്‍ഗീയത വിളമ്പി വ്യൂവര്‍ഷിപ്പ് കൂട്ടുന്നവരാണ് യൂട്യൂബർമാരെന്നും യൂട്യൂബർമാരിൽ ഭൂരിഭാഗവും തെമ്മാടികളും സാമൂഹ്യവിരുദ്ധന്മാരുമാണെന്നും പി.വി അൻവർ എംഎൽ‌എ.യുടെ രൂക്ഷ വിമർശനം . ‘യഥാർത്ഥ മാദ്ധ്യമങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ജനാധിപത്യം നല്ലരീതിയിൽ മുന്നോട്ട്പോകാൻ അവർ വേണം. എന്നാൽ മാദ്ധ്യമപ്രവർത്തനം അധിക്ഷേപമായി മാറുകയും വ്യക്തിഹത്യയായി മാറുകയും പണമുണ്ടാക്കാനുള്ള മാർഗമായും ബ്‌ളാക് മെയിൽ ചെയ്യാനുള്ള മാർഗമായി മാറ്റുകയും ചെയ്യുന്ന സാമൂഹ്യവിരുദ്ധരാണ് യൂട്യൂബർമാർ.’ അൻവർ ആരോപിക്കുന്നു. മീഡിയ വണ്‍ ചാനലിനോടാണ് അന്‍വര്‍ ഇങ്ങനെയൊരു പ്രതികരണം നല്‍കിയത്.

“യൂട്യൂബർമാർ കേരളത്തിലെ സാമുദായിക സൗഹൃദം തകർക്കുന്നു. മതേതര കേരളം നശിപ്പിക്കുന്നതിന് അവർക്കൊരു വേവലാതിയുമില്ല . മുസ്ളീമിനെക്കുറിച്ച് പറഞ്ഞാൽ കേരളത്തിലെ ഹിന്ദു കാണും. എന്താണ് പറഞ്ഞതെന്നറിയാൻ മുസ്‌ളീം അത് കാണും. ക്രിസ്‌ത്യാനികളും കാണും. ഹിന്ദുക്കളെക്കുറിച്ചും അങ്ങനെ തന്നെ. ചാനൽ വഴി വർഗീയത വിളമ്പിയാൽ വ്യൂവർഷിപ്പ് കൂടും. അതുവഴി പണമുണ്ടാക്കാം എന്നതാണ് ലക്ഷ്യം.”– അൻവർ കുറ്റപ്പെടുത്തി.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick