Categories
latest news

അഹങ്കാരികളായ കപടവേഷ വേഷക്കാരുടെ കൂട്ടമാണ് ‘ഇന്ത്യ’- നരേന്ദ്ര മോദി

പ്രതിപക്ഷ സഖ്യത്തിന് നേരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി. അഹങ്കാരികളായ കപട വേഷക്കാരുടെ കൂട്ടമാണ് ‘ഇന്ത്യ’ എന്ന സഖ്യമെന്നാണ് വിമർശനം.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് ‘ഇന്ദിര ഈസ്‌ ഇന്ത്യ, ഇന്ത്യ ഈസ് ഇന്ദിര’ എന്ന മുദ്രാവാക്യം ഇപ്പോൾ ‘യുപിഎ ഈസ്‌ ഇന്ത്യ, ഇന്ത്യ ഈസ്‌ യുപിഎ ‘ എന്നായി മാറിയെന്ന് രാജസ്ഥാനിലെ സിക്കാറിൽ നടന്ന ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെ, പ്രതിപക്ഷത്തെ, പ്രത്യേകിച്ച് കോൺഗ്രസിനെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ ദിശാബോധമില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്നും രാജ്യത്തിന്റെ ശത്രുക്കൾ എപ്പോഴും സ്വീകരിച്ച രീതി തന്നെയാണ് അവരുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു.

മോദി വീണ്ടും പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ പരിഹസിക്കുകയും ഈസ്റ്റ് ഇന്ത്യാ കമ്പനി, സ്റ്റുഡന്റസ് ഇസ്ലാമിക്‌ മൂവ്മെന്റ് ഓഫ് ഇന്ത്യ(SIMI) തുടങ്ങിയ പേരുകൾ ഉദ്ധരിക്കുകയും രാജ്യത്തിന്റെ പേര് ഉപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ലെന്ന് വാദിക്കുകയും ചെയ്തു. “ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പേരിൽ ഇന്ത്യ ഉണ്ടായിരുന്നു, എന്നാൽ അതിന്റെ ഉദ്ദേശ്യം ഇന്ത്യയെ കൊള്ളയടിക്കുകയായിരുന്നു. ഭീകരസംഘടനയായ SIMI യുടെ പേരിലും ഇന്ത്യ ഉണ്ടായിരുന്നു, നിരോധനത്തിന് ശേഷം പിഎഫ്‌ഐയിലേക്ക് പേര് മാറ്റി, ഭീകരാക്രമണത്തിലൂടെ ഇന്ത്യയെ തകർക്കുക എന്നതാണ് സംഘടനയുടെ ഉദ്ദേശ്യം എന്നും മോദി പറഞ്ഞു.

രാജസ്ഥാനിലെ ‘റെഡ് ഡയറി’ വിവാദം ഭരണകക്ഷിയായ കോൺഗ്രസിനെ തകർക്കുമെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി രാജസ്ഥാൻ സംസ്ഥാന സർക്കാരിനെതിരെയും ആഞ്ഞടിച്ചു. കോൺഗ്രസിന്റെ ‘നുണകളുടെ കട’ എന്ന പുതിയ പദ്ധതിയാണ് റെഡ് ഡയറി. ‘റെഡ് ഡയറി’ കോൺഗ്രസിന്റെ ഇരുണ്ട രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്നും സ്ത്രീകളും ദളിതരും രാജസ്ഥാനിൽ സുരക്ഷിതരല്ലെന്നും മോദി കുറ്റപ്പെടുത്തി

Spread the love
English Summary: modi against india alliance

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick