കൊലപാതകികളായ ജനക്കൂട്ടം തങ്ങളുടെ ഗ്രാമത്തിൽ ആക്രമണം നടത്തിയപ്പോൾ അവർക്കൊപ്പം പോലീസുമുണ്ടായിരുന്നുവെന്ന് വിവാദക്കൊടുങ്കാറ്റുയർത്തിയ മണിപ്പൂർ വീഡിയോയിൽ നിന്നുള്ള ഒരു സ്ത്രീയുടെ വെളിപ്പെടുത്തൽ.
പൊലീസ് തങ്ങളെ അക്രമികള്‍ക്ക് വിട്ടു കൊടുക്കുകയായിരുന്നുവെന്ന് 20 വയസ്സുള്ള യുവതി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ‘ പൊലീസിന്റെ സാന്നിധ്യത്തില്‍ തന്നെ അവര്‍(ജനക്കൂട്ടം) സ്ത്രീകളെ കൂട്ടിക്കൊണ്ടുപോയി. ഗ്രാമത്തില്‍ നിന്ന് അല്‍പമകലെയുള്ള റോഡിലൂടെ നടത്തി’- യുവതി പറയുന്നു.
പൊലീസാണ് ഞങ്ങളെ അവര്‍ക്ക് നല്‍കിയത് എന്ന ഞെട്ടിക്കുന്ന വിവരവും യുവതി പറയുന്നു. യുവതിയുടെ പിതാവിനെയും സഹോദരനെയും ആൾക്കൂട്ടം കൊലപ്പെടുത്തിയെന്നും പറയുന്നു.
കാങ്‌പോക്‌പി ജില്ലയിലെ ബി ഫൈനോം വില്ലേജ് എന്നറിയപ്പെടുന്ന സ്ത്രീകൾ താമസിക്കുന്ന ഗ്രാമം പൂർണമായും കത്തിനശിച്ചതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.