അനാരോഗ്യം മൂലം വിശ്രമിക്കുന്ന സോണിയ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവും പ്രതിപക്ഷപാര്‍ടികളുടെ അടുത്ത യോഗം. ബംഗലുരുവില്‍ ജൂലായ് 17,18 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ വിപുലമായ പ്രതിപക്ഷ കൂട്ടായ്മ ലക്ഷ്യമിടുന്നു. ഏഴ് പുതിയ പ്രതിപക്ഷ പാര്‍ടികളെ കൂടി ഈ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നു. ആകെ 24 പാര്‍ടികള്‍ ഉണ്ടാവും ഇതോടെ ഐക്യപ്രതിപക്ഷയോഗത്തില്. കേരളത്തിലെ മുസ്ലീംലീഗ്, മാണി, ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസുകള്‍ എന്നിവയ്ക്ക് ബംഗലുരു യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രതിപക്ഷ ഐക്യത്തിന്റെ പ്രധാന ചുവടുവെപ്പായി മാറും ഈ യോഗം എന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന് അതുല്യവിജയം ലഭിച്ച നിയമസഭാ തിരഞ്ഞെടുപ്പിന് വേദിയായ കര്‍ണാടക സംസ്ഥാനം തന്നെ യോഗത്തിന് തിരഞ്ഞെടുത്തതും കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷയും യു.പി.എ. ചെയര്‍പേഴ്സണുമായ സോണിയ ഗാന്ധി ഈ യോഗത്തില്‍ സംബന്ധിക്കുന്നതും ബംഗലുരു യോഗത്തിന് ആവേശമുണ്ടാക്കും എന്നും വിലയിരുത്തപ്പെടുന്നു. സോണിയയുടെ സാന്നിധ്യം പ്രതിപക്ഷത്തെ ചില സൗന്ദര്യപ്പിണക്കങ്ങള്‍ അലിഞ്ഞു പോകാനുള്ള അത്താഴ നയതന്ത്രത്തിനും കൂടി ലക്ഷ്യമിട്ടു കൊണ്ടാണ്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
ഐക്യ പ്രതിപക്ഷത്തിന്റെ ബംഗലുരു യോഗത്തിലേക്ക് മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെ ഏഴ് പുതിയ പാര്‍ടികള്‍
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024