Categories
latest news

വിവാഹേതര ബന്ധത്തിലൂടെ ജനിച്ചാലും കുട്ടികൾ അവിഹിതമെന്ന് കരുതാനാവില്ല: ദേശീയ വനിതാ കമ്മീഷൻ

വിവാഹേതര ബന്ധങ്ങളിൽ നിന്ന് ജനിക്കുന്ന കുട്ടികളെ അവിഹിതമെന്ന് വിളിക്കാനാവില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. ലൈംഗികത്തൊഴിലാളികളുടെ കുട്ടികൾക്ക് അന്തസ്സും തുല്യതയും നൽകേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. ലൈംഗികത്തൊഴിലാളികൾ നേരിടുന്ന നിയമ, ആരോഗ്യ, തൊഴിൽ, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവിധ വെല്ലുവിളികളെ സംബന്ധിച്ച സെമിനാറിനെ അഭിസംബോധന ചെയ്ത് മുംബൈയിൽ സംസാരിക്കുകയായിരുന്നു രേഖ ശർമ്മ. ലൈംഗികത്തൊഴിലാളികളുടെ കുട്ടികൾക്ക് സമത്വത്തിനുള്ള അവകാശം ഉറപ്പാക്കുന്നതിന് നടപടികൾ വേണമെന്ന് സെമിനാറിൽ അഭിപ്രായം ഉയർന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick