ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമാക്കണമെന്ന സവര്‍ക്കറുടെ നിലപാട് തള്ളാന്‍ മണിപ്പൂരിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി തയ്യാറുണ്ടോയെന്ന് എന്ന ചോദ്യവുമായി മന്ത്രി മുഹമ്മദ് റിയാസ്.
‘സിക്സ് ഗ്ലോറിയസ് ഇപോക്സ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി’ എന്ന പുസതകത്തിലെ അധ്യായം ചൂണ്ടിക്കാട്ടി ഫേസ്ബുക് കുറിപ്പിലൂടെയാണ് ബിജെപിക്കുനേരെ മന്ത്രി ചോദ്യമുന്നയിച്ചിരിക്കുന്നത്. ‘പെര്‍വേര്‍ട്ടെഡ് കണ്‍സെപ്ഷന്‍ ഓഫ് വിര്‍ച്യൂസ്’ എന്ന എട്ടാം അധ്യായത്തിലാണ് ബലാൽക്കാരത്തെ ‘ശരിയായതും പരമധർമമായതുമായ പൊളിറ്റിക്കൽ ടൂൾ’ എന്ന് വിശേഷിപ്പിക്കുന്നതെന്ന് അദ്ദേഹം വിവരിച്ചു.
“ശിഷ്യന്മാര്‍ സവര്‍ക്കറുടെ ‘രാഷ്ട്രീയ ആയുധം’ പയറ്റല്‍ ഗുജറാത്തിലും ഒഡീഷയിലും തുടങ്ങി മണിപ്പൂരിൽവരെ എത്തിച്ചിരിക്കുന്നു. സവർക്കറുടെ പേരിനും ചിത്രത്തിനും കേന്ദ്രം ഭരിക്കുന്ന ബിജെപി കൊടുക്കുന്ന പ്രാമുഖ്യവും പ്രചരണവും ആ പ്രതിലോമാശയങ്ങൾ പിന്തുടരാനും പ്രാവർത്തികമാക്കാനും ബിജെപി ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ്. മണിപ്പൂര്‍ സംഭവങ്ങള്‍ക്ക് ഊര്‍ജ്ജമായി മാറുന്ന സവര്‍ക്കറുടെ ഈ പുസ്തകത്തെയും സവര്‍ക്കറേയും തള്ളിപ്പറയാൻ യഥാര്‍ഥ ഹിന്ദുമതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ജനാധിപത്യവാദികള്‍ ശക്തമായി രംഗത്തുവരികതന്നെ ചെയ്യും.
എന്നാലും ബി.ജെ.പി അതിനു തയ്യാറാകുമോ എന്നാണ് ഫേസ്ബുക്കിൽ അദ്ദേഹം ചോദിച്ചിരിക്കുന്നത്.