ലോക പ്രശസ്തനായ എഴുത്തുകാരന്‍ മിലന്‍ കുന്ദേര(94) അന്തരിച്ചു. വാർദ്ധക്യകാല രോഗങ്ങൾ
അലട്ടിയിരുന്ന അദ്ദേഹം ഫ്രാൻസിൽവച്ചായിരുന്നുവിട പറഞ്ഞത്. ദീർഘനാളായി വിശ്രമത്തിലായിരുന്നു അദ്ദേഹം.
ഭരണകൂടത്തിന്റെ ഭീകരതകള്‍ക്കെതിരെയും അടിച്ചമര്‍ത്തലിന്റെ നീതി ശാസ്ത്രങ്ങള്‍ക്കെതിരെയും ലോക മനസ്സാക്ഷിയുടെ ശബ്ദമായിരുന്നു കുന്ദേരയുടെ സര്‍ഗാത്മക ജീവിതം.
1929 ഏപ്രിൽ ഒന്നിന് അന്നത്തെ ചെക്കോസ്ളോവാക്യയിലാണ് കുന്ദേര ജനിച്ചത്. 1948 മുതൽ ചെക്കോസ്ളോവാക്യ കമ്മ്യൂണിസ്‌റ്റ് ഭരണത്തിന്റെ കീഴിലായിരുന്നു. ഇക്കാലയളവിൽ സോവിയറ്റ് ഭരണത്തിനനുകൂലമായിരുന്നു രാജ്യത്തെ നയങ്ങൾ.

1968ൽ ചെക്കിലെ സോവിയറ്റ് യൂണിയൻ അധിനിവേശത്തിനെതിരെ പ്രതികരിച്ചതോടെ മിലൻ കുന്ദേരയെ അദ്ദേഹത്തെ രാജ്യത്തുനിന്നും പുറത്താക്കി. 1975ൽ ഫ്രാൻസിൽ കുടിയേറി. 1979ൽ അദ്ദേഹത്തിന്റെ ചെക്ക് പൗരത്വം റദ്ദായി. പിന്നാലെ 1981ൽ കുന്ദേരയ്‌ക്ക് ഫ്രഞ്ച് പൗരത്വം ലഭിച്ചു.2019ൽ ചെക്ക് സർക്കാർ അദ്ദേഹത്തിന് പൗരത്വം തിരികെ നൽകിയിരുന്നു.
‘ദി അൺ ബെയറബിൾ ലൈറ്റ്‌നസ് ഓഫ് ബീയിംഗ്’ നോവലിന് പുറമേ ദി ജോക്ക്, ലൈഫ് ഇസ് എൽസ്‌വെയർ, ദി ബുക്ക്ചി ഓഫ് ലോഫർ ആന്റ് ഫൊർഗെറ്റിംഗ്, ദി അൺബെയറബിൾ ലൈറ്റ്‌ന്സ ഓഫ് ബീയിംഗ്, ഇമ്മോർട്ടാലിറ്റി, സ്ളോവ്‌നസ്, ഐഡന്റിറ്റി, ഇഗ്നൊറൻസ്, ദി ഫെസ്‌റ്റിവെൽ ഓഫ് ഇൻസിഗ്നിഫിക്കൻസ് എന്നിവ കുന്ദേരയുടെ പ്രശസ്ത കൃതികളാണ്.
. 1985ലെ ജറുസലേം പ്രൈസ്, ഓസ്‌ട്രിയൻ സ്‌റ്റേറ്റ് പ്രൈസ് (1987), ഹെർഡർ പ്രൈസ് (2000), ചെക്ക് സ്‌റ്റേറ്റ് ലിറ്ററേച്ചർ പ്രൈസ് (2007) എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.