വന്‍ പരിഹാസവും വിമര്‍ശനവും മാത്രം ഏറ്റുവാങ്ങി മുഖ്യമന്ത്രിയുടെ മേല്‍ ട്രോളുകള്‍ ചൊരിയാന്‍ മാത്രം ഇടയാക്കിയ തിരുവനന്തപുരത്തെ മൈക്ക് അപശബ്ദക്കേസില്‍ നിന്നും തലയൂരാന്‍ പോലീസ് നീങ്ങുന്നതായി റിപ്പോര്‍ട്ട്. മൈക്ക് ഉടമയെ അടിയന്തിരമായി പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഉപകരണങ്ങള്‍ തിരികെ കൊടുക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. കേസ് ഇന്നു തന്നെ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായാണ് വിവരം.
പോലീസ് നടപടി വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ടത്. സുരക്ഷ പരിശോധനയല്ലാതെ മറ്റൊരു തുടർനടപടിയും പാടില്ലെന്ന് പോലീസിന് നിർദേശം നൽകി. പോലീസ് പിടിച്ചെടുത്ത ഉപകരണങ്ങൾ മൈക് ഓപ്പറേറ്റർ മാർക്ക് തിരികെ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച കെ.പി.സി.സി. നേതൃത്വത്തില്‍ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടത്തിയ ഉമ്മന്‍ചാണ്ടി അനുസ്മരണപരിപാടിക്കിടയില്‍ മുഖ്യമന്ത്രി പ്രസംഗിക്കവേ മൈക്കിലൂടെ അപശബ്ദം(ഹൗളിങ്) ഉണ്ടായതില്‍ പൊലീസ് ഇന്നലെ സ്വമേധയാ കേസ്എടുക്കുകയും മൈക്കും ആംപ്ലിഫയറും കേബിളും കസ്റ്റഡിയിലെടുക്കുകയായിരുന്നു.