Categories
kerala

മണിപ്പൂരിലെ അക്രമങ്ങൾ കേരളത്തിലെ കത്തോലിക്കാ സഭയുടെ കണ്ണ് തുറപ്പിക്കുന്നു…തങ്ങള്‍ തെറ്റിദ്ധരിച്ചെന്ന് കേരള ബിഷപ്പുമാര്‍

സഭകൾക്കിടയിൽ ഭിന്നതയുണ്ടാക്കി കളം പിടിക്കുക എന്ന നയം കേരളത്തിൽ ബിജെപി നടപ്പാക്കാൻ ശ്രമിച്ചു എന്നും തിരിച്ചറിവ്

Spread the love

കേരളത്തിലെ കത്തോലിക്കാ സഭ മതമേലധ്യക്ഷന്മാർ കേന്ദ്ര സർക്കാരിനും ഭാരതീയ ജനതാ പാർട്ടിക്കും എതിരെ പരസ്യമായി വിമർശനം അഴിച്ചുവിടുകയാണ്.
വർഗീയതയ്ക്കും ആക്രമണത്തിനുമെതിരെ പോരാടിയില്ലെങ്കിൽ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമ്പോൾ ശബ്ദമുയർത്താൻ ആരുമുണ്ടാകില്ലെന്നും മണിപ്പൂരിൽ നടക്കുന്നത് തിരക്കഥയുടെ ആക്രമണമാണെനന്ന് താമരശ്ശേരി സീറോ മലബാർ കാത്തലിക് രൂപത ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.

മണിപ്പൂരിൽ നടക്കുന്നത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നാണ് തങ്ങൾ ആദ്യം കരുതിയതെന്ന് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെസിബിസി) വക്താവ് ഫാദർ ജേക്കബ് പാലക്കപ്പിള്ളി ഓൺലൈൻ വാർത്ത മാധ്യമമായ ദി ന്യൂസ് മിനുട്ടിനോട് നോട് പറഞ്ഞു. എന്നാൽ പിന്നീട്, ക്രിസ്ത്യൻ പള്ളികളും സ്ഥാപനങ്ങളും പ്രത്യേകമായി ലക്ഷ്യമിടുന്നതായി ഞങ്ങൾ മനസ്സിലാക്കി, എന്ന് അദ്ദേഹം പറഞ്ഞു.

thepoliticaleditor

ഇപ്പോൾ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നു എന്ന ആശങ്കയുണ്ടെന്നും തങ്ങളെ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ പരസ്യമായി പ്രസംഗിച്ചിട്ടുണ്ടെന്നും, ചില പ്രാദേശിക സംഘടനകൾ ഈ സംസ്ഥാനങ്ങളിലെ ക്രിസ്ത്യാനികളെ ആക്രമിക്കുന്നുണ്ടെന്നും ഈ സംഘടനകൾക്ക് ബിജെപിയുമായി ബന്ധമുണ്ട് എന്നും ഈ പുരോഹിതർ കൂട്ടിച്ചേർത്തു.

കെസിബിസിയുടെ അഭിപ്രായം മാറിയതിന്റെ ഒരു കാരണം മണിപ്പൂരിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ വൈദികർ അവിടത്തെ അവസ്ഥയെക്കുറിച്ച് അവരെ അറിയിച്ചതാണ്.
കെസിബിസി അതിന്റെ പുതിയ നിലപാട് രൂപീകരിക്കുമ്പോൾ തന്നെ, ഫാദർ ജോൺസൺ തേക്കടയിൽ, രണ്ട് അഭിഭാഷകർ, രണ്ട് കോൺഗ്രസ് എംപിമാർ – ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് – തുടങ്ങിയവർ മണിപ്പൂർ സന്ദർശിച്ചിരുന്നു. സംസ്ഥാന ബി.ജെ.പി സർക്കാർ മണിപ്പൂരിലെ ജനങ്ങളെ കൈവിട്ടുവെന്ന ആരോപണത്തിന് കഴമ്പുണ്ടെന്ന അവരുടെ കണ്ടെത്തൽ കേരളത്തിലെ ക്രൈസ്തവ സഭകളെ കൂടുതൽ ഇളക്കിമറിച്ചു.
മണിപ്പൂർ അക്രമത്തിന് മുമ്പ് കേരളത്തിലെ കത്തോലിക്കാ സഭകൾ ബിജെപിയുമായി കൂട്ടുകെട്ടിന്റെ വക്കിലായിരുന്നുവെന്ന് ഫാദർ ജോൺസൺ തേക്കടയിൽ പറയുന്നു. കത്തോലിക്കാ സഭകളുടെ ഭാഗമല്ലെങ്കിലും രണ്ട് വർഷം മുമ്പ് ബിജെപി തന്നെ സമീപിച്ചിരുന്നതായി ഫാദർ ജോൺസൺ പറയുന്നു. “ഞാൻ ഒരു ബിജെപി മന്ത്രിയുമായി ചർച്ച നടത്തി. ക്രിസ്ത്യാനികളെ ശത്രുക്കളായി കാണുന്ന ഒരു പാർട്ടിയുമായി എങ്ങനെ സഹകരിക്കുമെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അതിനുശേഷം, അവർ എന്നോട് ആശയവിനിമയം നിർത്തുകയും കത്തോലിക്കാ നേതാക്കളുമായി നേരിട്ട് ചർച്ച നടത്തുകയും ചെയ്തു, ”അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പള്ളികൾക്കായി ബി.ജെ.പിക്ക് സുസംഘടിതമായ പദ്ധതിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിർന്ന ബിജെപി നേതാവും ജാർഖണ്ഡ് ഗവർണറുമായ സി പി രാധാകൃഷ്ണൻ കേരളത്തിലെ ക്രിസ്ത്യൻ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇവാഞ്ചലിക്കൽ അല്ലാത്ത സഭകളുമായി ബന്ധം സ്ഥാപിക്കാൻ അവർ ആഗ്രഹിച്ചു. സുറിയാനി കത്തോലിക്കർ, ക്നാനായ കത്തോലിക്കർ, യാക്കോബായ ഓർത്തഡോക്സ് എന്നിവരുടേതായിരുന്നു അവർ കേരളത്തിൽ നോക്കിയിരുന്ന പ്രധാന സുവിശേഷേതര പള്ളികൾ. സഭകൾക്കിടയിൽ ഭിന്നതയുണ്ടാക്കി കളം പിടിക്കുക എന്ന നയം കേരളത്തിൽ അവർ ആസൂത്രണം ചെയ്യുകയായിരുന്നു.

എന്നാൽ മണിപ്പൂരിനെ തുടർന്ന് ഇത് താൽക്കാലികമായി നിർത്തിയിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേരളത്തിലെ പള്ളികൾ ആക്രമിക്കപ്പെടുന്നത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the love
English Summary: MANIPUR VIOLENCE AN EYE OPENER TO KERALA BISHOPS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick