സില്‍വര്‍ലൈന്‍ പദ്ധതിയിൽ അല്ല ടെക്നോളജിയിലാണ് മാറ്റം വരുന്നതെന്ന് കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ്. വാസ്തവുമായി ബന്ധമില്ലാത്ത ആരോപണങ്ങളാണ് കെ റെയില്‍ പ്രശ്നത്തില്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ സില്‍വര്‍ ലൈന്‍ പ്രോജക്റ്റ് പരാജയപ്പെട്ടു, ശ്രീധരന്റെ പ്രോജക്റ്റ് ബദലായി ഉപയോഗിക്കുന്നു എന്ന് തുടങ്ങിയ ആരോപണങ്ങള്‍ക്കൊന്നും കഴമ്പില്ലെന്നും കെ.വി.തോമസ് പറയുന്നു. ഇന്ത്യാ ടുഡേ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കെ റെയില്‍ കോര്‍പറേഷന്‍ കേരള സര്‍ക്കാരിന്റെ കോര്‍പറേഷനാണ്. സെമി ഹൈ സ്പീഡ് റെയില്‍ ആണ് കോര്‍പറേഷന്റെ ലക്ഷ്യം. വന്ദേഭാരതിന് വരെ 73 കിലോമീറ്റര്‍ വേഗം മാത്രമേയുള്ളൂ. റെയിലിന്റെ വളവ് തീര്‍ത്താല്‍ പോലും സ്പീഡ് കൂട്ടുന്നതില്‍ പരിമിതിയുണ്ട്. കേരളത്തിനു ഒരു എക്സ്ക്ലൂസീവ് റെയില്‍വേ ലൈന്‍ വേണം. അതിനാണ് കേരള സര്‍ക്കാര്‍ സെമിസ്പീഡ് ഹൈ സ്പീഡ് റെയില്‍വേ ലൈനുകള്‍ കൊണ്ടുവരുന്നത്.- തോമസ് പറഞ്ഞു.