Categories
kerala

മറുനാടന്‍ ഷാജന്റെത് മാധ്യമപ്രവര്‍ത്തനമല്ല, അയാളുടെത് സംഘിയുടെ സംസാരം-കെ.മുരളീധരന്‍

ഒളിവില്‍ പോയിരിക്കുന്ന മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയുടെത് ശരിയായ മാധ്യമപ്രവര്‍ത്തനമല്ലെന്നും അയാളുടെ രീതി വെറുമൊരു സംഘിയുടെതു പോലെയാണെന്നും ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.

‘ ഞങ്ങള്‍ രാഷ്ട്രീയക്കാരെ മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ അത് ഞങ്ങള്‍ക്ക് മാന്യത നല്‍കിക്കൊണ്ടുള്ള വിമര്‍ശനമാണ്. ഞാന്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട ആളാണ്. എന്നാലത് എനിക്ക് പലതും തിരുത്താനുള്ള വഴിയായി മാറി. എന്നുവെച്ച് ഒരാളെ അടച്ചാക്ഷേപിച്ചാല്‍, ഇവന്‍ ഗതിപിടിക്കാത്തവനാണെന്നൊക്കെ ശപിച്ചാല്‍, അതൊരു മാധ്യമപ്രവര്‍ത്തനമായി കാണാനാവില്ല. മറ്റൊന്ന് മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിക്കുന്നതാണ്. ഏതാണ്ടൊരു സംഘിയുടെ ഭാഗത്തു നിന്നുള്ള സംസാരം പോലെയാണത്.

ഞങ്ങളുടെ നേതാവായ രാഹുല്‍ഗാന്ധിയെ, ഇയാള്‍ പോയാലേ പാര്‍ടി രക്ഷപ്പെടൂ എന്നൊക്കെ ആക്ഷേപിച്ചത് പോലുള്ളവ മാധ്യമപ്രവര്‍ത്തനമായി കാണാനാവില്ല. കോണ്‍ഗ്രസുകാരെ ജന്തുക്കള്‍ എന്ന് ഷാജന്‍ വിളിക്കുന്നത് കേട്ടിട്ടുണ്ട്. ഇത് മാധ്യമപ്രവര്‍ത്തനമാണോ. ഇപ്പോള്‍ കോടതി തന്നെയാണ് ഷാജന് ജാമ്യം നിഷേധിച്ചിരിക്കുന്നത്. ശ്രീനിജന്‍ എം.എല്‍.എ.ക്ക് ഒരു പാട് തെറ്റുകളുണ്ട്. എന്നുവെച്ച് അയാളുടെ ജാതിയെന്ത് പിഴച്ചു. ഇതാണ് കോടതിയില്‍ ശ്രീനിജന്‍ അപ്പീല്‍ പോകാന്‍ കാരണം. കോടതി ഷാജനെ അംഗീകരിച്ചില്ല. അതേസമയം കെ.സുധാകരന്‍ മോന്‍സന്‍ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് പോയപ്പോള്‍ അത് കോടതി അംഗീകരിച്ചു. ഇത് ഒരു എം.എല്‍.എ.യെ അപമാനിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജാതിയെ കൂടി അപമാനിച്ചു. അതില്‍ മെറിറ്റില്ലാത്തതുകൊണ്ടാണ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.’ -മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick