2023 ന്റെ ആദ്യ പകുതിയിൽ 87,000 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വെള്ളിയാഴ്ച ലോക്സഭയിൽ പറഞ്ഞു.
ഇന്ത്യക്കാരുടെ പൗരത്വം ഉപേക്ഷിക്കുന്നത് പന്ത്രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണോ എന്ന കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ജയശങ്കർ പറഞ്ഞത്.
ഈ കാലയളവിൽ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണവും കേന്ദ്രമന്ത്രി പട്ടികപ്പെടുത്തി. 2011 മുതൽ ഈ സംഖ്യകൾ ക്രമാനുഗതമായി ഉയർന്നതായി കാണപ്പെടുമ്പോൾ, COVID-19 പാൻഡെമിക്കിനിടയിൽ 2020 ൽ ഒരു വലിയ ഇടിവ് കാണപ്പെട്ടു, തുടർന്ന് 2022 ൽ 2.25 ലക്ഷം ആളുകൾ അവരുടെ പൗരത്വം ഉപേക്ഷിച്ചു. 2019 മുതൽ 2021 വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാർ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ലണ്ടൻ തുടിങ്ങിയ രാജ്യങ്ങളുടെ പൗരത്വമാണ് സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യക്കാർ തങ്ങളുടെ പൗരത്വം ഉപേക്ഷിക്കുന്നത് രാജ്യത്തിന്റെ “ഉയർന്നുകൊണ്ടിരിക്കുന്ന ആഗോള നിലവാരത്തിന്” അനുസൃതമാണോ, പൗരത്വം ഉപേക്ഷിക്കുന്നത് കുറയ്ക്കുന്നതിന് എന്തെങ്കിലും ” തിരുത്തൽ നടപടികൾ” സ്വീകരിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നുണ്ടോ എന്ന ചോദ്യത്തിന് ജയശങ്കർ പറഞ്ഞു, “കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വിദേശത്ത് ജോലി തേടി പോകുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം വളരെ കൂടുതലാണ്.
അവരിൽ പലരും വ്യക്തിപരമായ സൗകര്യാർത്ഥം വിദേശ പൗരത്വം സ്വീകരിച്ചത് എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഇതിനെ പറ്റി കേന്ദ്ര സർക്കാർ ബോധവാന്മാരാണെന്നും അതുകൊണ്ട് തന്നെ “മേക്ക് ഇൻ ഇന്ത്യ”യിൽ പല മാറ്റങ്ങളും കൊണ്ടുവന്ന് അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുമെന്നും അതേ സമയം, സമകാലിക വിജ്ഞാന സമ്പദ്വ്യവസ്ഥയുടെ പൂർണ്ണ പ്രയോജനം നേടുന്നതിന്, സ്റ്റാർട്ടപ്പുകളും പ്രോത്സാഹിപ്പിച്ചിട്ടുണ്ട് എന്നും വിജയകരവും സമൃദ്ധവും സ്വാധീനവുമുള്ള പ്രവാസികൾ ഇന്ത്യയ്ക്ക് ഒരു നേട്ടമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.