ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ഹൈമര്‍ എന്ന ഹോളിവുഡ് സിനിമ ഇന്ത്യയില്‍ ചരിത്രം സൃഷ്ടിക്കുകയാണ്. റിലീസിന്റെ രണ്ടാം ദിവസം തന്നെ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രത്തിന്റെ രണ്ടു ദിവസത്തെ കളക്ഷന്‍ 31.5 കോടി രൂപയായി. ഒറ്റ ദിവസം 17 കോടി രൂപയാണ് നേടിയത്. ജൂലായ് 21-നാണ് സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്തത്.

രണ്ടാം ലോകമഹായുദ്ധസമയത്ത് മാൻഹട്ടൻ പദ്ധതിയെ നയിക്കാൻ ലെഫ്റ്റനന്റ് ജനറൽ ലെസ്ലി ഗ്രോവ്സ് നിയമിച്ച ഭൗതികശാസ്ത്രജ്ഞനായ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതമാണ് ഓപ്പൺഹൈമർ ചിത്രീകരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ അണുബോംബുകളുടെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെ സംഘത്തിന്റെ നേതാവായിരുന്നു അദ്ദേഹം.
ജെ റോബർട്ട് ഓപ്പൺഹൈമറായി സിലിയൻ മർഫി അഭിനയിച്ച ഈ ചിത്രത്തിൽ റോബർട്ട് ഡൗണി ജൂനിയർ, എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ എന്നിവർ പ്രധാന വേഷങ്ങളിൽ വരുന്നുണ്ട്. സിനിമാ ചിത്രീകരണത്തിനായി ആറ്റം ബോംബ് സ്‌ഫോടനം യഥാര്‍ഥമായി ചിത്രീകരിച്ചതുള്‍പ്പെടെ സാഹസികമായ ഒരു പാട് ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്ന ഈ സിനിമ ഓപ്പണ്‍ഹൈമര്‍ എന്ന ശാസ്ത്രജ്ഞന്റെ ജീവിതം പറയുന്ന ത്രില്ലര്‍ ബയോ പിക് ഫിലിം ആയി അടയാളപ്പെടുത്തുന്നു.
രണ്ടാം ലോകമഹായുദ്ധസമയത്ത് ലഫ്റ്റനന്റ് ജനറൽ ലെസ്ലി ഗ്രോവ്സ് ജൂനിയർ, ഭൗതികശാസ്ത്രജ്ഞനായ ജെ. റോബർട്ട് ഓപ്പൺഹൈമറെ അതീവരഹസ്യമായ മാൻഹട്ടൻ പ്രോജക്ടിൽ പ്രവർത്തിക്കാൻ നിയമിച്ചു. ഓപ്പൺഹൈമറും ഒരു കൂട്ടം ശാസ്ത്രജ്ഞരും വർഷങ്ങളോളം അണുബോംബ് വികസിപ്പിക്കാനും രൂപകൽപന ചെയ്യാനും ചെലവഴിക്കുന്നു. ലോകത്തിന്റെ ചരിത്രത്തിന്റെ ഗതി മാറ്റിമറിക്കുന്ന ആദ്യത്തെ ആണവ സ്ഫോടനത്തിലേക്കാണ് ഇത് വഴി തെളിയിച്ചത്.
ക്ഷീണാവസ്ഥയില്‍ നില്‍ക്കുന്ന ഹോളിവുഡ് സിനിമാ വ്യവസായത്തിന് ഈ വര്‍ഷം ആഗോളമായി കിട്ടിയ ഏറ്റവും വലിയ ഓപ്പണിങ് ആണ് ഈ സിനിമയെന്ന് വിലയിരുത്തപ്പെടുന്നു.