ചോദ്യപ്പേപ്പറിൽ ഇസ്ലാം മതനിന്ദ ഉണ്ടെന്ന് ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം പ്രൊഫസർ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു .
രണ്ടാം പ്രതി മൂവാറ്റുപുഴ രണ്ടാർക്കര സജിൽ (36), മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര എം.കെ.നാസർ (48), അഞ്ചാം പ്രതി കടുങ്ങല്ലൂർ ഉളിയന്നൂർ കെ.എ.നജീബ് (42) എന്നിവർക്കാണ് ജീവപര്യന്തം. എൻഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റു കുറ്റക്കാരായ മൊയ്തീൻ കുഞ്ഞ്, അയൂബ് , നൗഷാദ് എന്നിവർക്ക് മൂന്നു വർഷം തടവും വിധിച്ചു. ഇവരുടെ ശിക്ഷാകാലാവധി ജയിലിൽ കിടന്നുള്ള കാലം കൊണ്ട് കഴിഞ്ഞതിനാൽ ഇവർ ഉടൻ മോചിതരാവും.
അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. ഷഫീക്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെയാണ് വെറുതെ വിട്ടത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൃത്യമാണെന്നായിരുന്നു എൻഐഎയുടെ കണ്ടെത്തൽ. കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.