വാരാണസിയിലെ ഗ്യാൻവാപി പള്ളി പരിസരത്ത് സർവേയും ആവശ്യമെങ്കിൽ ഖനനവും നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് വാരണാസി ജില്ലാ കോടതി നൽകിയ
അനുമതി ഉത്തരവിനെതിരെ ഗ്യാൻ വാപി പള്ളി കമ്മിറ്റി നൽകിയ ഹർജി പരിഗണിച്ച അലഹബാദ് ഹൈക്കോടതി ആഗസ്റ്റ് 3 ന് വിധി പറയുമെന്ന് അറിയിച്ചു. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള സർവേയ്‌ക്കുള്ള സ്റ്റേ അതുവരെ നീട്ടി.
കെട്ടിടത്തിന്റെ മൂന്നു താഴികക്കുടങ്ങള്‍ക്കു തൊട്ടു താഴെ, ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍(ജിപിആര്‍) സര്‍വ്വെ നടത്താനും ആവശ്യമെങ്കില്‍ ഖനനം നടത്താനുമാണ് വാരാണസി കോടതി അനുമതി നല്‍കിയിരുന്നത്. ഇതിനെതിരെ പള്ളിക്കമ്മിറ്റി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സര്‍വ്വെ 26-ാംതീയതി വരെ സ്റ്റേ ചെയ്യുകയും അതിനു മുമ്പ് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ ഹരജിക്കാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.