അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം ഇന്ന് (ചൊവ്വ) എയർആംബുലൻസിൽ ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തെത്തിക്കും. സെക്രട്ടേറിയറ്റിൽ പൊതുദർശനത്തിനു വച്ച ശേഷമാകും പുതുപ്പള്ളിയിലേക്കു കൊണ്ടുപോകുക. സംസ്കാരം വ്യാഴാഴ്ച 2.30 ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. നടക്കും.
ബെംഗളൂരു ഇന്ദിരാനഗറില്‍ മന്ത്രി ടി. ജോണിന്റെ വസതിയില്‍ ആദ്യം പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തും. ദര്‍ബാര്‍ ഹാളിലും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തുള്ളപ്പോള്‍ സ്ഥിരമായി പോകാറുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലും പൊതുദര്‍ശനത്തിനു വയ്ക്കും. അതിനു ശേഷം ഇന്ദിരാ ഭവനിലെത്തിക്കും. രാത്രിയോടെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുവരും എന്നതാണ് ക്രമീകരണം.