ഒരുകാലത്ത് ചമ്പൽ മലയിടുക്കുകളിലെ ഏറ്റവും ഭയപ്പെട്ട കൊള്ളക്കാരിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്ന മൽഖൻ സിംഗ് രജ്പുത് കോൺഗ്രസിലേക്ക്. ഇപ്പോൾ ഗുണ ജില്ലയിലെ ഒരു ഗ്രാമ സർപഞ്ചിന്റെ ഭർത്താവാണ് മൽഖൻ സിംഗ് . ഗ്വാളിയോർ-ചമ്പൽ മേഖലയിൽ വിധാൻസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി പ്രചാരണം നടത്താൻ ഇദ്ദേഹം തയ്യാറായിരിക്കയാണ് .
ജൂലൈ 21 ന് ഗ്വാളിയോറിൽ നടന്ന കോൺഗ്രസിന്റെ ജൻ ആക്രോശ് മഹാ റാലിയിൽ വളരെ ശ്രദ്ധാകേന്ദ്രമായിരുന്നു മൽഖൻ. “ഗ്വാളിയോറിലെ വമ്പിച്ച ഒത്തുചേരൽ മാറ്റത്തിന്റെ മുന്നോടിയായാണ് തോന്നിയത്, ഞാനും ആ തരംഗത്തിന്റെ ഭാഗമാണ്”– മൽഖൻ സിംഗ് രജ്പുത് പറയുന്നത് ഇങ്ങനെ.
1970-കളിലും 1980-കളുടെ തുടക്കത്തിലും “ചമ്പൽ കൊള്ളക്കാരുടെ രാജാവ്” എന്ന് വിളിപ്പേരുള്ള മൽഖൻ 1982-ലാണ് കീഴടങ്ങിയത്. വൻ ജനക്കൂട്ടത്തിനിടയിൽ 1982 ൽ ആണ് സർക്കാരിന് മുന്നിൽ കീഴടങ്ങിയത്.
മധ്യപ്രദേശില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നെങ്കിലും ജോതിരാദിത്യ സിന്ധ്യയെ അടര്‍ത്തി മാറ്റി ബി.ജെ.പി. എംഎല്‍എമാരെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരികയും കമല്‍നാഥിന്‍രെ ഭരണം അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇത്തവണ തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. 150 സീറ്റെങ്കിലും കോണ്‍ഗ്രസ് ഇത്തവണ നേടുമെന്ന് കഴിഞ്ഞ മാസമാണ് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചത്.