Categories
latest news

പ്രളയക്കെടുതി; മരണം നൂറുകടന്ന് ഉത്തരേന്ത്യ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഇതുവരെ നൂറിലധികം പേർ മഴക്കെടുത്തിയെ തുടർന്ന് മരണപ്പെട്ടു. ഹിമാചൽ പ്രദേശിൽ നിരവധി റോഡുകൾ മഴയിലും മണ്ണിടിച്ചിലിലും ഒലിച്ചുപോയി. ഡല്‍ഹി നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.

ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ടിൽ നിന്നും വെള്ളം തുറന്നുവിട്ടതോടെയാണ് ഡൽഹിയിൽ യമുനാ നദി കരകവിഞ്ഞത്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഏറ്റവും ഉയർന്ന ജലനിരപ്പാണ് രേഖപ്പെടുത്തിയത്. 208.5 അടിയാണ് നിലവിൽ യമുനയിലെ ജലനിരപ്പ്.

thepoliticaleditor

സ്ഥിതി സങ്കീർണമായ സാഹചര്യത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. നദിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പ്രളയസാധ്യതാ പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനായി 16 കണ്‍ട്രോള്‍ റൂമുകളും ഡല്‍ഹി സര്‍ക്കാര്‍ തുറന്നു.
യമുനയ്ക്ക് സമീപം താമസിക്കുന്ന കർഷകർ ഉൾപ്പടെയുള്ളവരെ സർക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ഡൽഹി സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് ഹിമാചൽപ്രദേശിൽ നിന്ന് ഹരിയാനയിലേയ്‌ക്ക് വെള്ളം തുറന്നുവിടുന്നതിന്റെ അളവ് കുറച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. യമുനയിലെ ജലനിരപ്പ് കുറയാൻ ഇത് സഹായിക്കും. ഡല്‍ഹിയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടായതും ആശ്വാസകരമാണെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick