2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഐക്യമുന്നണി രൂപീകരിക്കാൻ പ്രതിപക്ഷ പാർട്ടികൾ ബംഗളുരുവിൽ യോഗം ചേർന്നിരിക്കെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി ഒരു സഖ്യവു മുണ്ടാക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടതുപക്ഷവും മതേതര പാർട്ടികളും സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസിനെയും ബിജെപിയെയും നേരിടുമെന്നും യെച്ചൂരി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും മറ്റ് നേതാക്കളും പങ്കെടുക്കുന്ന ദ്വിദിന യോഗത്തിന്റെ വേദിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ ഇടതു-കോൺഗ്രസ് സഖ്യത്തെ അധികാരത്തിലെത്തിച്ച 2004 മാതൃകയെക്കുറിച്ച് യെച്ചൂരി പരാമർശിച്ചു. “2004ൽ ഇടതുപക്ഷത്തിന് 61 സീറ്റുകളുണ്ടായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥികളെ തോൽപ്പിച്ച് 57 എണ്ണത്തിൽ ഞങ്ങൾ വിജയിച്ചു.പിന്നീട് മൻമോഹൻ സിംഗ് സർക്കാർ രൂപീകരിക്കുകയും അത് 10 വർഷം ഭരിക്കുകയും ചെയ്തു “– യെച്ചൂരി പറഞ്ഞു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
ബംഗാളിൽ കോൺഗ്രസ്സുമായി മാത്രം… തൃണമൂലുമായി ഒരു സഖ്യവുമുണ്ടാവില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024