Categories
latest news

ഗ്യാൻവാപി പള്ളി പരിസരത്ത് ശാസ്ത്രീയ സർവ്വേ നടത്താൻ വാരാണസി കോടതിയുടെ അനുമതി

വിവാദത്തിലുള്ള മഥുര ഗ്യാൻവാപി പള്ളി പരിസരത്ത് ശാസ്ത്രീയ സർവേ നടത്താൻ വാരണാസി ജില്ലാ കോടതി അനുമതി നൽകി. ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ജലധാര ഉൾപ്പെടുന്ന സ്ഥലം ഒഴികെയുളിയിടത്ത് സർവേ നടത്താനാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (ASI) അനുമതി നൽകിയത്.
ആഗസ്റ്റ് നാലിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് എ എസ് ഐയോട് കോടതി ആവിശ്യപെട്ടിട്ടുണ്ട്.
നിലവിൽ ജലധാര നിൽക്കുന്ന പ്രദേശം സുപ്രീംകോടതി നിർദ്ദേശ പ്രകാരം അടച്ച് സീൽ ചെയ്തിരിക്കുകയാണ്. സുപ്രീംകോടതി നിർദ്ദേശമുള്ളതിനാവാണ് ഇവിടം സർവേയിൽ നിന്ന് ഒഴിവാക്കിയത്. ഇവിടെ യഥാർത്ഥത്തിൽ ക്ഷേത്രമാണോ പള്ളിയാണോ ആദ്യം നിർമ്മിച്ചത് എന്ന് കണ്ടെത്തുന്നതിന് സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് നാല് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്.
ഉത്തരവിനെ ചോദ്യം ചെയ്യുമെന്ന് മസ്ജിദ് മാനേജ്മെന്റിന്റെ അഭിഭാഷകൻ മുഹമ്മദ് തൗഹിദ് ഖാൻ പറഞ്ഞു. ഇത് സ്വീകാര്യമല്ലെന്നും ഇതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും ഈ സർവേ പള്ളിക്ക് കേടുപാടുകൾ വരുത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love
English Summary: COURT PERMISSION TO CONDUCT SURVEY AT GYAN VAPI MOSQUE SURROUNDINGS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick