ഒടിഞ്ഞും തേഞ്ഞുമിരിക്കുന്ന ബഞ്ചുകളും ചേറു പിടിച്ച മേശയും മുഷിഞ്ഞ ചുമരുകളും ദുര്‍ഗന്ധവും എല്ലാം ചേര്‍ന്ന ഒരു പരമ്പരാഗത കള്ളുഷാപ്പിന് ഇനി സ്ഥാനം ചരിത്രത്തില്‍-കേരളത്തിലെ കള്ളുഷാപ്പുകളുടെ അടിമുടി നവീകരണത്തിനാണ് പുതിയ മദ്യനയം വഴിതെളിയിച്ചിരിക്കുന്നത്. ഹോട്ടലുകള്‍ക്കെന്ന പോലെ സ്റ്റാര്‍ പദവിയാണ് വിഭാവനം ചെയ്യുന്നത്. അതിനനുസരിച്ച ആധുനിക സൗകര്യങ്ങളും ഉണ്ടാവണം. കുപ്പിയിലും കുടത്തിലും കിട്ടുന്ന നാടന്‍ കള്ള് ഇനി ആ ലേബലില്‍ ആയിരിക്കില്ല-കേരള ടോഡി എന്ന പേരില്‍ പുതിയ ബ്രാന്‍ഡ് ആയിട്ടാണ് കേരളത്തിലെ തെങ്ങിന്‍കള്ള് ഇനി ഉപയോക്താക്കളെ തേടിയെത്തുക.
സംസ്ഥാനത്ത് മദ്യ ഉൽപ്പാദനം കൂട്ടാൻ നിർദേശമുണ്ട്. സ്പിരിറ്റ് ഉൽപ്പാദനം കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടും. ഒന്നാം തീയതി ഡ്രൈഡേ ഒഴിവാക്കണമെന്ന നിർദേശം ഇല്ല. ഇതോടെ ഒന്നാം തീയതി ഡ്രൈഡേ മാറ്റമില്ലാതെ തുടരും. ഒന്നാം തീയതി ഡ്രൈഡേ ഒഴിവാക്കുന്നതിനെ തൊഴിലാളി സംഘടനകൾ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ബാർ ലൈസൻസ് ഫീസ് നിരക്ക് അഞ്ച് ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചു 35 ലക്ഷമാക്കി. നിലവിൽ 30 ലക്ഷം രൂപയാണ് ഫീസ്.