Categories
latest news

ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം വീട് വാങ്ങേണ്ട, ഹിന്ദുക്കൾക്ക് അതാണ് നല്ലത്- വർഗീയപരാമർശവുമായി ബിജെപി മേയർ

ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം വീടുകൾ വാങ്ങേണ്ടെന്ന വർഗീയപരാമർശവുമായി ബിജെപി മേയർ. കാൺപൂരിലെ ബിജെപി മേയറായ പ്രമീള പാണ്ഡെയാണ് വർഗീയ പരാമർശവുമായി എത്തിയത്.
കാൺപൂരിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മുൻഷി പർവ സന്ദർശിക്കുന്ന സന്ദർഭത്തിലായിരുന്നു മേയറുടെ വർഗീയ പരാമർശം.

പ്രദേശത്തുള്ള ക്ഷേത്രഭൂമി മുസ്ലിങ്ങൾ അനധികൃതമായി കയ്യേറിയെന്ന ആരോപണം പരിശോധിക്കാനായിരുന്നു പ്രമീള പാണ്ഡെ പ്രദേശത്തെത്തിയത്. പരിശോധന നടത്തിയ ശേഷം മുസ്ലിങ്ങൾ കിണർ കയ്യേറിയതായും അവിടെ മാലിന്യങ്ങൾ നിക്ഷേപിച്ചതായും പാണ്ഡെ ആരോപിച്ചു. തുടർന്നായിരുന്നു വർഗീയ പരാമർശങ്ങൾ നടത്തിയത്.

മുസ്ലിങ്ങൾ കാരണം ഒരുപാട് ഹിന്ദുക്കൾ ഈ സ്ഥലം വിട്ടുപോയെന്നും. ഈ ക്ഷേത്രത്തിൽ ഇനി മുസ്ലിങ്ങൾ തൊടരുതെന്നും അത് ഹിന്ദുക്കളുടേതാണെന്നും ഇനിമുതൽ ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം വീടുകൾ വാങ്ങേണ്ട എന്നും ഹിന്ദുക്കൾക്ക് അതാണ് നല്ലതെന്നും പ്രമീള പാണ്ഡെ പറഞ്ഞു. ഇതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിക്കുമെന്നും അദ്ദേഹം അതിന് മുൻകൈ എടുക്കുമെന്നും അവർ പറഞ്ഞു.
മുൻപും ഹിന്ദു ഇതര മതവിഭാഗങ്ങൾക്കെതിരെ വിവാദ പരാമർശങ്ങൾ പ്രമീള പാണ്ഡെ നടത്തിയിരുന്നു.

Spread the love
English Summary: communal comments from kanpur mayor

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick