അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന് നടൻ വിനായകനെതിരെ കേസ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് വിനായകനെതിരെ കേസെടുത്തത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
“ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്.
എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം
നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’’ എന്നിങ്ങനെയായിരുന്നു ഫേസ്ബുക് ലൈവിൽ എത്തി വിനായകന്റെ അധിക്ഷേപം
വിനായകനെതിരെ വന്‍ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ ഉണ്ടായതിനു ശേഷം വിവാദ വീഡിയോ നടന്‍ പിന്‍വലിക്കുകയുണ്ടായി. അതേസമയം പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിനായകന്റെ വീടിന് കല്ലേറു നടത്തിയിരുന്നു. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.