കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി സംബന്ധിച്ച് സി.എം.ഡി ബിജു പ്രഭാകർ ഫേസ്‌ബുക്കിലൂടെ തന്റെ വിശദീകരണത്തിന്റെ രണ്ടാംഭാഗം പുറത്തുവിട്ടു,. ഒരു വിഭാഗം ജീവനക്കാരെ ബിജു പ്രഭാകർ കുറ്റപ്പെടുത്തുന്നു എന്നതാണ് ഇതിലെ ഉള്ളടക്കം.
1243 പേർ മാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ല. കെ.എസ്.ആർ.ടി.സി നന്നാവരുതെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ പ്രശ്നത്തിനും പിന്നിൽ. ചില കുബുദ്ധികൾ ആണ് കെ.എസ്.ആർ.ടി.സി നന്നാവാൻ സമ്മതിക്കാത്തത്. മാനേജ്‌മെന്റിനെതിരെ നിരന്തരം കള്ളവാർത്ത നൽകുന്ന ഇവർ മന്ത്രിയും എം.ഡിയും വില്ലൻമാരാണെന്ന് വരുത്തി തീർക്കുന്നുവെന്നും ബിജു പ്രഭാകർ പറഞ്ഞു. സർവീസ് സംഘടനകളെയും സിഎംഡി കുറ്റപ്പെടുത്തുന്നുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്ത് കിടക്കുന്നത് കേരളത്തിലാണ്. 1180 ബസുകളാണ് കട്ടപ്പുറത്തുള്ളത്. സ്ഥലം വിറ്റ് കടം തീർക്കുന്നതിനോട് യോജിപ്പില്ല. സോഷ്യലിസം പറയുന്നവർ ചൈനയിൽ പോയി നോക്കണമെന്നും അദ്ദേഹം പറഞ്ഞു..
ഏത് റിപ്പോർട്ട് വന്നാലും സർവീസ് സംഘടനകൾ അറബിക്കടലിൽ എറിയുന്നു. സ്വിഫ്ട് കെ.എസ്.ആർ.ടി.സിക്ക് ഭീഷണിയാണെന്നത് വ്യാജപ്രചാരണമാണ്. സ്വിഫ്ടിലെ വേതനം കെ,എസ്.ആർ.ടി.സിയിൽ ലഭിക്കുന്നതിന്റെ 40 ശതമാനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.