മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് ബിജെപിയിൽ രാജി. ബിഹാർ ബിജെപി വക്താവ് വിനോദ് ശർമ്മയാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചു.
“പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണ് മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ പുറത്താക്കാൻ നമ്മുടെ പ്രധാനമന്ത്രിക്ക് ധൈര്യമില്ല. ഒരു മനുഷ്യനെന്ന നിലയിൽ എനിക്ക് ഇത് സഹിക്കാൻ കഴിയില്ല. ഭാരിച്ച ഹൃദയത്തോടെയാണ് ഞാൻ ബിജെപിയിൽ നിന്ന് രാജിവെച്ചത്.” മണിപ്പൂരിലെ സാഹചര്യം ഇന്ത്യയെ അപകീർത്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്തതിന് സമാനമായ നൂറുകണക്കിന് കേസുകൾ ഉണ്ടെന്ന് പറഞ്ഞതിന് മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ ശർമ്മ വിമർശിച്ചു.
ബിജെപിയുടെ സ്ത്രീ ശാക്തീകരണവും ഹിന്ദു ധർമ സംരക്ഷണവും ഇതോണോയെന്നും രാജി നല്‍കിയശേഷം വിനോദ് ശർമ ചോദിച്ചു.
വംശീയ സംഘർഷം രൂക്ഷമായ മണിപ്പൂരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി പാർലമെന്റിൽ ഒരു പ്രസ്താവന നടത്തണമെന്നും തുടർന്ന് അതിനെക്കുറിച്ച് സമ്പൂർണ ചർച്ച നടത്തണമെന്നും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇത്തരമൊരു സംഭവം മറ്റൊരിടത്തും ഉണ്ടായിട്ടില്ലെന്ന് പാർട്ടി അധ്യക്ഷൻ ജെപി നദ്ദയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതിയതായി പാർട്ടിയിൽ നിന്ന് രാജിവെച്ച ശേഷം ശർമ്മ പറഞ്ഞു.
“ഇപ്പോഴും പ്രധാനമന്ത്രി ഉറങ്ങുകയാണ്, മുഖ്യമന്ത്രി ബീരേൻ സിങ്ങിനെ പുറത്താക്കാൻ അദ്ദേഹത്തിന് ധൈര്യമില്ല. ഒരു മനുഷ്യനെന്ന നിലയിൽ എനിക്ക് ഇത് സഹിക്കാൻ കഴിഞ്ഞില്ല “– അദ്ദേഹം പറഞ്ഞു.