പശ്ചിമ ബംഗാളിൽ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രഖ്യാപിച്ച ഫലങ്ങളിൽ തൃണമൂൽ കോൺഗ്രസിന് അനിഷേധ്യമായ ലീഡ്.
ടിഎംസി 34,359 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ വിജയിച്ചു, കൂടാതെ 752 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബുധനാഴ്ച രാവിലെ 8 വരെ പുറത്തു വന്ന ഫലങ്ങൾ ആണിത്. 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
തൊട്ടടുത്ത എതിരാളിയായ ബിജെപി 9,545 സീറ്റുകൾ നേടി. കൂടാതെ 180 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 2885 സീറ്റുകളിൽ വിജയിച്ച സിപിഎം 96 സീറ്റുകളിൽ ലീഡ് ചെയ്യുന്നുമുണ്ട് . കോൺഗ്രസ് 2,498 സീറ്റുകളിൽ വിജയിക്കുകയും 72 സീറ്റുകളിൽ ലീഡ് ചെയ്യുകയുമാണ്.