Categories
latest news

ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ ഖലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചു

ഇന്ത്യൻ വിദ്യാർത്ഥിയെ ഓസ്‌ട്രേലിയയിൽ ഖലിസ്ഥാൻ അനുകൂലികൾ ഇരുമ്പ് വടി കൊണ്ട് മർദിച്ചതായി റിപ്പോർട്ട്. ഖലിസ്ഥാനി തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ശബ്ദിച്ചതിനായിരുന്നു ആക്രമണം.
സിഡ്‌നിയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശമായ മെറിലാൻഡ്‌സിലാണ് ആക്രമണം ഉണ്ടായത്, “ഖലിസ്ഥാൻ സിന്ദാബാദ്” എന്ന് വിളിച്ചുകൊണ്ട് അക്രമികൾ ജോലിക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ ലക്ഷ്യമാക്കുകയായിരുന്നു എന്ന് ദി ഓസ്‌ട്രേലിയ ടുഡേ റിപ്പോർട്ട് ചെയ്തു.
23 കാരനായ ഡ്രൈവറായി ജോലിചെയുന്ന വിദ്യാർത്ഥിയെ ഇന്ന് പുലർച്ചെ 5:30 ന് ഖലീസ്ഥാൻ അനുകൂലികൾ ആക്രമിക്കുകയായിരുന്നു. തന്റെ വാഹനത്തിൽ കയറുന്നതിനിടെയാണ് അക്രമികൾ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതെന്ന് അദ്ദേഹം വിശദീകരിച്ചു.
അവർ ഇടതുവശത്തെ വാതിൽ തുറന്ന് ഇടതുകണ്ണിന് തൊട്ടുതാഴെ കവിളെല്ലിൽ ഇരുമ്പ് വടികൊണ്ട് അടിക്കുകയും തുടർന്ന് വാഹനത്തിൽ നിന്ന് ബലമായി വലിച്ചിറക്കി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മർദിക്കുകയായിരുന്നു എന്നും
തന്നെ മർദിക്കുന്നതിനിടയിൽ, അക്രമികൾ തുടർച്ചയായി “ഖലിസ്ഥാൻ സിന്ദാബാദ്” എന്ന് വിളിച്ചു, ഖാലിസ്ഥാൻ വിഷയത്തെ എതിർത്തതിന് ഇതൊരു പാഠമാകണമെന്ന് പറഞ്ഞാണ് അവർ പോയത്. ഇല്ലെങ്കിൽ ഇനിയും ഇതുപോലുള്ള പാഠങ്ങൾ എനിക്ക് നൽകാൻ അവർ തയ്യാറാണെന്നും വിദ്യാർത്ഥി പറഞ്ഞു.
സംഭവം ന്യൂ സൗത്ത് വെയിൽസ് (എൻ‌എസ്‌ഡബ്ല്യു) പോലീസിനെ അറിയിച്ചു, അവർ പരിക്കേറ്റ ഇന്ത്യൻ വിദ്യാർത്ഥിയെ വെസ്റ്റ്‌മീഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലയ്‌ക്കും കാലിനും കൈയ്‌ക്കും സാരമായ മുറിവേറ്റതായി റിപ്പോർട്ടിൽ പറയുന്നു.

തങ്ങളുടെ പ്രാദേശിക സമൂഹത്തിൽ തീവ്രവാദത്തിനോ അക്രമത്തിനോ സ്ഥാനമില്ലെന്നും ഈ സംഭവവുമായി ബന്ധപ്പെട്ട്, ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ചുവെന്നും ഇതിന്റെ സ്ഥിതിഗതികൾ ഇനി നിരീക്ഷിക്കുമെന്നും സംഭവത്തോട് പ്രതികരിച്ചുകൊണ്ട് മെറിലാൻഡ്സ് പാർലമെന്റ് അംഗം പറഞ്ഞു,

ജനുവരിയിൽ “പഞ്ചാബ് സ്വാതന്ത്ര്യ റഫറണ്ടം” അരങ്ങേറുന്ന സമയത്ത് മെൽബണിൽ ഖാലിസ്ഥാനി പ്രവർത്തകരും ഇന്ത്യൻ ജനാധിപത്യവാദികളും തമ്മിൽ നേരത്തെ ഏറ്റുമുട്ടലുണ്ടായതിനെ തുടർന്നാണ് ഈ സംഭവം. ഖാലിസ്ഥാൻ വിഘടനവാദികളുടെ വർദ്ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിലും ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അടിക്കടിയുള്ള ആക്രമണങ്ങളിലും ആശങ്ക പ്രകടിപ്പിച്ച ഇന്ത്യൻ സർക്കാർ ഓസ്‌ട്രേലിയൻ അധികാരികളോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ടു.
ഈ സംഭവവികാസങ്ങളോടുള്ള പ്രതികരണമായി, ന്യൂ ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതോ തീവ്രവാദത്തെ നിയമവിധേയമാക്കുന്നതോ ആയ വ്യക്തികൾക്ക് ഇടം നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടി. പല രാജ്യങ്ങളിലും ഖാലിസ്ഥാനി ഗ്രൂപ്പുകളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഈ പ്രസ്താവന.

Spread the love
English Summary: attaack on indian student in australia by khalistani groups

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick