രണ്ട് മണിപ്പൂരി സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്ത സംഭവത്തിൽ പോലീസ് പരാതി നൽകുന്നതിന് രണ്ട് ദിവസം മുമ്പ് മറ്റൊരു കൂട്ട മാനഭംഗ കേസിലും ഇതേ പോലീസ് സ്റ്റേഷനിൽ മറ്റൊരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നതായി റിപ്പോർട്ട്. രണ്ട് കുക്കി-സോമി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലും ഒരു നടപടിയും ഉണ്ടായില്ല.
കടയിലെത്തിയ ആൾക്കൂട്ടം ഇരുവരെയും വലിച്ചിറക്കി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ക്രൂരമായി ബലാത്സംഘം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തു. ഇരുവരെയും ക്രൂരമായി പീഡിപ്പിക്കാൻ നിർദ്ദേശം നൽകിയത് സ്ത്രീകളുടെ സംഘമാണെന്നും റിപ്പോർട്ടുകളുണ്ട്
ഈ കേസിലും എഫ്‌ഐആർ ഇംഫാൽ ഈസ്റ്റിലെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ ഒരു മാസത്തിലധികം സമയമെടുത്തു. ഇപ്പോൾ രണ്ട് മാസത്തിലേറെയായി. അന്വേഷണത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടോ എന്ന് തങ്ങൾക്ക് അറിയില്ലെന്ന് പരാതി നൽകിയ കുടുംബം ഒരു ദേശീയ ഇംഗ്ലീഷ് പത്രത്തോട് പറഞ്ഞു.
ഈ കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾപറഞ്ഞു. അന്വേഷണത്തിന്റെ സ്ഥിതിയെക്കുറിച്ച് ഡയറക്ടർ ജനറൽ ഓഫ് പോലീസ് രാജീവ് സിംഗ് പ്രതികരിച്ചില്ല.