Categories
latest news

ബിജെപിയിലേക്ക് ചേക്കേറി അഞ്ച് മാസത്തിന് ശേഷം അമുൽ ഡയറി ഡയറക്ടർ കോൺഗ്രസിലേക്ക് മടങ്ങി

അമുൽ ഡെയറി എന്നറിയപ്പെടുന്ന രാജ്യത്തെ ഏറ്റവും പഴക്കമുള്ള ക്ഷീരസംഘമായ കൈറ ജില്ലാ സഹകരണ മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്റെ സഹകരണ നേതാവും ഡയറക്ടറും ചൊവ്വാഴ്ച കോൺഗ്രസിലേക്ക് മടങ്ങി. ബിജെപിയിൽ ചേർന്ന് അഞ്ചു മാസത്തിനു ശേഷമാണ് തിരിച്ചു മടക്കം എന്നത് ഗുജറാത്തിനെ സംബന്ധിച്ച് ശ്രദ്ധേയം.

രണ്ട് തവണ അമുൽ ഡയറക്ടറായ യുവാൻസിൻഹ് ചൗഹാൻ രണ്ട് പതിറ്റാണ്ടോളം കോൺഗ്രസിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ ക്ഷീരസംഘത്തിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ ചേരുകയായിരുന്നു.

പാർട്ടി ആസ്ഥാനമായ ‘രാജീവ് ഭവനിൽ’ നടന്ന ചടങ്ങിൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശക്തിസിൻഹ് ഗോഹിലിന്റെ സാന്നിധ്യത്തിൽ തന്റെ അനുയായികൾക്കൊപ്പം അദ്ദേഹം വീണ്ടും കോൺഗ്രസിൽ ചേർന്നു.

Spread the love
English Summary: amul director came back to congress after five months of bjp association

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick