ധനകാര്യം, നഗരവികസന വകുപ്പ്, സഹകരണം, ജലസേചനം, കൃഷി തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ കാര്യത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എൻസിപിയും തമ്മിൽ രൂക്ഷ വടംവലി തുടരുന്നു. പ്രശ്‌നപരിഹാരത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാനും ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്.
അജിത് പവാർ ഉൾപ്പെടെയുള്ള എൻസിപി മന്ത്രിമാർക്ക് സുപ്രധാന വകുപ്പുകൾ വിട്ടുനൽകാൻ ഷിൻഡെ വിസമ്മതിച്ചതാണ് പ്രശ്നമായത്. പ്രധാന വകുപ്പുകൾ വിട്ടു കൊടുത്താൽ സർക്കാരിൽ തന്റെ പ്രാധാന്യം കുറയുമെന്ന് ഷിൻഡെ വിഭാഗം കരുതുന്നു.