Categories
latest news

ഞങ്ങള്‍ക്ക് സമാധാനം വേണം: രാജ്യത്തെ 90 ഗോത്രവര്‍ഗ എഴുത്തുകാര്‍ ദ്രൗപദി മുര്‍മുവിന് കത്തയച്ചു

സ്വാതന്ത്ര്യാനന്തരം ഗോത്രവർഗക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും ഗോത്ര താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള അഞ്ചാമത്തെയും ആറാമത്തെയും ഷെഡ്യൂളിലെ വ്യവസ്ഥകൾ ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ല

Spread the love

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള 90 ഗോത്ര എഴുത്തുകാർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചു.
ഓൾ ഇന്ത്യ ഫസ്റ്റ് നേഷൻസ് റൈറ്റേഴ്‌സ് കോൺഫറൻസ് നേതൃത്വത്തിലാണ് കത്തയച്ചത്. 26 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള എൺപത്തിയെട്ട് എഴുത്തുകാർ കത്തിൽ ഒപ്പുവച്ചു, അതിന്റെ ഒരു പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചു. കത്ത് പങ്കിട്ടുകൊണ്ട് സംഘടനയുടെ ദേശീയ കൗൺസിൽ അംഗം വന്ദന ടെറ്റെ ഇക്കാര്യം സ്ഥിരീകരിച്ചു.

“സ്ത്രീകളോട് കാണിക്കുന്ന ക്രൂരത വെറുമൊരു കുറ്റകൃത്യമല്ല, മറിച്ച് ആത്മാവിന് ഭയാനകമായ മുറിവുണ്ടാക്കുന്ന മോശമായ പ്രവൃത്തിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു”– കത്തിൽ പറയുന്നു. “ഇത്തരം വർഗീയ കലാപങ്ങളും യുദ്ധങ്ങളും നിറഞ്ഞ ചരിത്രമുള്ള, ആദിവാസികളേക്കാൾ പരിഷ്കൃതരും സംസ്ക്കാരമുള്ളവരുമായി സ്വയം കരുതുന്ന സമൂഹങ്ങളാണ് പലപ്പോഴും ഈ മുറിവുണ്ടാക്കുന്നത്”.

thepoliticaleditor

“ഭരണഘടനാ നിർമ്മാണ സഭയിൽ നമ്മുടെ നേതാവ് ജയ്പാൽ സിംഗ് മുണ്ട, പുതിയ ജനാധിപത്യ ഇന്ത്യയിൽ, ഗോത്രവർഗ്ഗക്കാർക്ക് സമത്വത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള അവകാശം ലഭിക്കണമെന്ന് പറഞ്ഞിരുന്നു. കാരണം അവർ ഇന്ത്യയുടെ സ്രഷ്ടാക്കളും യഥാർത്ഥ നിവാസികളുമാണ്”– കത്തിൽ ഓർമ്മിപ്പിച്ചു.

“ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ലിക്കൻ സമ്പ്രദായത്തിന്റെ നിർമ്മാതാക്കളും വാഹകരുമാണ് ഗോത്രവർഗക്കാർ. ഇന്ത്യയിലെ ഗോത്രവർഗക്കാരായ ഞങ്ങൾ പുതിയ ഇന്ത്യയുടെ ഭരണഘടനയെ അംഗീകരിക്കുന്നു. കാരണം അത് നടപ്പാക്കുന്നത് ജനാധിപത്യമായിരിക്കും എന്ന് ഞങ്ങൾ വിശ്വസിച്ചു. എന്നാൽ സ്വാതന്ത്ര്യാനന്തരം ഗോത്രവർഗക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും ഗോത്ര താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള അഞ്ചാമത്തെയും ആറാമത്തെയും ഷെഡ്യൂളിലെ വ്യവസ്ഥകൾ ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ല “– കത്തിൽ ആരോപിച്ചു.

Spread the love
English Summary: 90 TRIBAL WRITERS DEMAND PEACE IN MANIPUR

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick