ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരായ അന്വേഷണം ഈ മാസം പതിനഞ്ചിനകം തീർക്കുമെന്ന് ഉറപ്പുകിട്ടിയതിനെ തുടർന്ന് ഗുസ്തി താരങ്ങൾ നടത്തി വന്ന സമരം താൽക്കാലികമായി നിർത്തിവെച്ചു . കേന്ദ്ര കായികവകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറുമായി ഗുസ്തി താരങ്ങൾ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തീരുമാനം. ബ്രിജ്ഭൂഷന്റെ അറസ്റ്റില്‍ ഉടന്‍ തീരുമാനം വേണമെന്നു മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഗുസ്തി താരങ്ങള്‍ നിലപാടെടുക്കുകയായിരുന്നു.
ഫെഡറേഷൻ തലപ്പത്തു വനിത വരണമെന്നു മന്ത്രിയുമായുള്ള ചർച്ചയിൽ താരങ്ങൾ ആവശ്യപ്പെട്ടു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം ഗുസ്തി താരങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാമെന്നും കേന്ദ്രസര്‍ക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.