Categories
latest news

റഷ്യന്‍ കൂലിപ്പടയാളികള്‍ മോസ്‌കോയിലേക്കുളള മാര്‍ച്ച് നിര്‍ത്തി…വാഗ്നര്‍ മേധാവി പിന്‍വാങ്ങി

‘രക്തം ചൊരിയാതിരിക്കാന്‍’ എന്ന് വിശേഷിപ്പിച്ചു കൊണ്ട് ഉക്രെയ്ന്‍ യുദ്ധത്തിനായി നിയോഗിച്ച റഷ്യന്‍ കൂലിപ്പടയാളി സംഘമായ വാഗ്നര്‍ ഗ്രൂപ്പ് മോസ്‌കോ പിടിച്ചെടുക്കാന്‍ നടത്തിയ നീക്കം തല്‍ക്കാലം ഉപേക്ഷിച്ചു.

രക്തം ചൊരിയാനുള്ള സാധ്യതയുള്ളതിനാൽ പോരാളികൾ താവളത്തിലേക്ക് മടങ്ങുമെന്ന് യെവ്ജനി പ്രിഗോജിൻ ഒരു ഓഡിയോ സന്ദേശത്തിൽ പറഞ്ഞു.

ഉക്രെയിന്‍ യുദ്ധം പ്രതീക്ഷിച്ചതു പോലെ തീര്‍ക്കാന്‍ റഷ്യയ്ക്ക് കഴിയാതിരുന്നതിന് കാരണം റഷ്യന്‍ സൈന്യത്തിലെ കമാന്‍ഡര്‍മാരുടെ തന്നെ നിസ്സഹകരണമാണെന്ന വിമര്‍ശനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് താന്‍ നീതിക്കായുള്ള മാര്‍ച്ച് നടത്തുകയാണെന്ന് പ്രിഗോജിന്‍ പറഞ്ഞതും മോസ്‌കോയിലേക്ക് മാര്‍ച്ച് ചെയ്തതും. ഉക്രെയിനോട് മൃദു സമീപനം സ്വീകരിക്കുന്ന റഷ്യന്‍ കമാന്‍ഡര്‍മാരെ ഒതുക്കാനായി പുടിന്‍ തന്നെ ആസൂത്രണം ചെയ്ത നാടകം മാത്രമാണ് പ്രിഗോജിന്റെ കൂലിപ്പട്ടാളത്തിന്റെ നടപടി എന്നും അഭ്യൂഹം പ്രചരിക്കുന്നുണ്ട്. പ്രിഗോജിന്റെ കലാപം മുന്‍നിര്‍ത്തി റഷ്യന്‍ സൈന്യത്തെ കൂടുതല്‍ അക്രമണോല്‍സുകമാക്കുക എന്ന തന്ത്രം ആണേ്രത പുടിന്‍ പയറ്റാന്‍ നോക്കുന്നത്.

മോസ്കൊ വിടുന്ന യെവ്ജനി പ്രിഗോജിൻ-~ ഒരു വീഡിയോ ഗ്രാബ് ദൃശ്യം

തങ്ങളുടെ കലാപം ആരംഭിച്ച തെക്കൻ നഗരമായ റോസ്തോവ്-ഓൺ-ഡോണിൽ നിന്ന് വാഗ്നർ പോരാളികൾ പുറപ്പെടാൻ തുടങ്ങിയതായി റിപ്പോർട്ട് ഉണ്ട്. റഷ്യൻ സൈന്യത്തിനെതിരെ കലാപത്തിന് പ്രിഗോജിൻ ആഹ്വാനം ചെയ്തിരുന്നു . ഒരു പ്രധാന സൈനിക പോസ്റ്റായ റോസ്തോവ് പിടിച്ചെടുക്കുകയും ചെയ്തു.

24 മണിക്കൂര്‍ നേരം റഷ്യയെ വിറപ്പിച്ചുകളഞ്ഞ കൂലിപ്പട്ടാളത്തിന്റെ മോധാവി യെവ്ജനി പ്രിഗോജിൻ മോസ്‌കോയില്‍ നിന്നും പിന്‍മാറിയതായി റിപ്പോര്‍ട്ടുണ്ട്. വാഗ്നര്‍ കൂലിപ്പട്ടാളത്തലവന്‍ ബെലാറസിലേക്ക് നീങ്ങിയതായാണ് പറയുന്നത്. വിമതർക്ക് സുരക്ഷ ഉറപ്പുനൽകുമെന്നു റഷ്യയും പകരമായി റഷ്യയിലുടനീളം വാഗ്നർ പോരാളികളുടെ തുടർനീക്കം തടയുന്നതിനുള്ള കരാർ നടപ്പാക്കുമെന്ന് വിമത മേധാവിയും ധാരണയിലെത്തിയതായും ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ ഇതിന് ഇടനിലക്കാരനാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. റഷ്യയിലേക്ക് വാഗ്നറുടെ സായുധസേനയുടെ നീക്കം തടയാനുള്ള പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുടെ വാഗ്ദാനം യെവ്ജെനി പ്രിഗോജിൻ സ്വീകരിച്ചതായും അറിയിപ്പിൽ ഉണ്ട്..


റഷ്യന്‍ സൈന്യത്തിനെതിരെ കലാപത്തിന് പ്രിഗോജിൻ ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സൈന്യം ഒരു പ്രധാന സൈനിക പോസ്റ്റായ റോസ്‌തോവ് ഇന്നലെ പിടിച്ചെടുക്കുകയും ചെയ്തു. മോസ്‌കോയിലേക്ക് കുതിച്ച കൂലിപ്പട്ടാളത്തിന്റെ വരവ് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

രാജ്യദ്രോഹം എന്ന് പുടിന്‍ ഇന്നലെ ദേശീയ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ പ്രഗോസിന്റെ നടപടിയെ വിശേഷിപ്പിക്കുകയും ചെയ്തു. വിമതര്‍ക്കെതിരെ കനത്ത നടപടി ഉണ്ടാകുമെന്ന് സൂചനയുണ്ടായതിനു ശേഷമാണ് അവരുടെ തന്ത്രപരമായ പിന്‍മാറ്റം നടന്നിരിക്കുന്നത് എന്ന് പറയാം.

Spread the love
English Summary: Wagner boss to leave Russia

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick