Categories
latest news

ബ്രിജ് ഭൂഷനെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്: വിനേഷ് ഫോഗട്ട്…വഞ്ചിക്കപ്പെടുകയാണെന്ന് ഗുസ്തി താരങ്ങള്‍ തിരിച്ചറിവിലേക്ക്

ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി ഞായറാഴ്ച വിനേഷ് ഫോഗട്ട് ആരോപിച്ചു . സർക്കാർ തങ്ങളെ കബളിപ്പിക്കുകയാണ് എന്ന് താരങ്ങൾ തിരിച്ചറിയുകയാണ്. അതിനിടെ ഡെല്‍ഹി പോലീസ് വിചിത്ര നിര്‍ദ്ദേശവുമായി വന്നതും സാഹചര്യം വഷളാക്കുന്നു. ലൈംഗിക അതിക്രമം ഉണ്ടായെങ്കില്‍ അതിന്റെ വീഡിയോ, ശബ്ദ തെളിവുകള്‍ താരങ്ങള്‍ ഹാജരാക്കാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതീവ പരിഹാസ്യമായ കാര്യങ്ങളാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.
അതേസമയം താന്‍ അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിലും മല്‍സരിക്കുമെന്ന് ബ്രിജ് ഭൂഷണ്‍ സിങ് പ്രഖ്യാപിക്കുകയും ചെയ്തു. സ്വന്തം മണ്ഡലത്തില്‍ നടത്തിയ റാലിയിലാണ് അദ്ദേഹം സ്വയം ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

സിംഗിനെതിരെ ജൂൺ 15നകം കുറ്റപത്രം സമർപ്പിക്കുമെന്ന് ജൂൺ ഏഴിന് കായിക മന്ത്രി അനുരാഗ് താക്കൂറിൽ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്ന് ഗുസ്തിക്കാർ സമരം അവസാനിപ്പിച്ചിരുന്നു. ഏപ്രിൽ 23 ന് ഡൽഹിയിലെ ജന്തർമന്തറിൽ സിങ്ങിനെതിരെ സമരം പുനരാരംഭിച്ചതു മുതൽ താരങ്ങൾ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കയാണ്.

എന്തുകൊണ്ടാണ് സിങ്ങിനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യത്തിന് വിനേഷ് ഫോഗാട്ട് പറഞ്ഞതിങ്ങനെ:

“നിങ്ങൾ അമിത് ഷായോട് ചോദിക്കണം, എന്തുകൊണ്ടാണ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തത് എന്ന് . അദ്ദേഹം അത്രയും ശക്തനായ ആളാണ്. അദ്ദേഹത്തെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു. അറസ്റ്റ് ചെയ്യുന്നത് എളുപ്പമല്ല, പക്ഷേ ഞങ്ങൾ ഞങ്ങളുടെ പോരാട്ടം തുടരുകയാണ്.”

Spread the love
English Summary: vinesh fogut against brij bhooshan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick