സംസ്ഥാനത്തിനുള്ളിൽ കന്നുകാലികളെ കൈവശം വയ്ക്കുന്നതും കൊണ്ടുപോകുന്നതും ഉത്തർപ്രദേശ് ഗോവധ നിരോധന നിയമപ്രകാരം കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു.
തന്റെ ഉടമസ്ഥതയിലുള്ള വാഹനത്തില്‍ ആറ് പശുക്കളെ കൊണ്ടുപോയതിന് അറസ്റ്റിലായ കുന്ദന്‍ യാദവിന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ജീവനുള്ള പശുവിനെ കൊണ്ടുപോകുന്നതിനോ കൈവശം വെക്കുന്നതിനോ ഗോവധ നിയമത്തിന്റെ പരിധിയിലോ മൃഗങ്ങളോടുളള ക്രൂരത തടയല്‍ നിയമ പ്രകാരമോ കുറ്റകരമല്ലെന്ന് കോടതി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ പശുക്കളെ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത് മേല്‍പ്പറഞ്ഞ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി പറഞ്ഞു. ഭക്ഷണമോ വെള്ളമോ നൽകാതെ ഒരു പശുവിന്റെയും ജീവൻ അപകടത്തിലാക്കാൻ ഉദ്ദേശ്യമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി അപേക്ഷകന് ജാമ്യം അനുവദിച്ചത്.
ആരോപിതൻ ഏതെങ്കിലും പശുവിനോ അതിന്റെ സന്താനത്തിനോ ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ ശാരീരികമായി മുറിവേൽപ്പിച്ചതായി തെളിയിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല-കോടതി പറഞ്ഞു.