Categories
kerala

വിദ്യയുടെ പിഎച്ച്. ഡി പ്രവേശനവും ക്രമ പ്രകാരം അല്ലെന്ന് സംശയം, പരിശോധിക്കുമെന്ന് കാലടി സർവകലാശാല

ഗസ്റ്റ് ലക്ചററാകാൻ വ്യാജരേഖ ചമച്ചതിന് പിടിക്കപ്പെട്ട കെ. വിദ്യയുടെ പിഎച്ച്. ഡി പ്രവേശനവും ക്രമ പ്രകാരം അല്ലെന്ന് സംശയം വ്യാപകം.

പിഎച്ച്. ഡി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുമെന്ന് കാലടി സർവകലാശാല തീരുമാനിച്ചു. സിൻഡിക്കേറ്റിന്റെ ലീഗൽ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഇക്കാര്യം പരിശോധിക്കുന്നത്.

വിദ്യയെ ഗവേഷണവിദ്യാര്‍ഥിയായി തിരഞ്ഞെടുത്ത പട്ടിക സംവരണക്രമം പാലിച്ചല്ല തയ്യാറാക്കിയതെന്നും സംവരണം പാലിക്കാതെയാണ് വിദ്യക്ക് പ്രവേശനം നല്‍കിയതെന്നുമുള്ള വിവരമാണ് പുറത്തുവരുന്നത്. വിദ്യക്ക് പ്രവേശനം നല്‍കിയ കാലത്തെ വൈസ് ചാന്‍സലര്‍ ഡോ.ധര്‍മരാജ് അടാട്ട് പക്ഷേ സംവരണ അര്‍ഹതയുള്ള ആരും പട്ടികയില്‍ ഉണ്ടായിരുന്നില്ല എന്നാണ് പ്രതികരിച്ചിരിക്കുന്നത്.

വിദ്യയെ സർവകലാശാല വഴി വിട്ട് സഹായിച്ചെന്നും എസ്.സി, എസ് .ടി സംവരണ അട്ടിമറിച്ചാണ് പ്രവേശനം നൽകിയതെന്നും ആരോപണം ഉയർന്നിരുന്നു. നേരത്തെ വിദ്യക്ക് അനുകൂലമായ നിലപാടായിരുന്നു സ‌ർവകലാശാല സ്വീകരിച്ചിരുന്നത്. വ്യാജരേഖ സംഭവം വിവാദമായ സാഹചര്യത്തിലാണ് സർവകലാശാല പിഎച്ച്.ഡി പ്രവേശനവും പുനഃപരിശോധിക്കാൻ തീരുമാനിച്ചത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick