നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേരുമാറ്റാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസ്. നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേര് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് സൊസൈറ്റി എന്നാക്കി മാറ്റുമെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണു പ്രതികരണം. ജവഹർലാൽ നെഹ്‌റുവിന്റെ സംഭാവന ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മനീഷ് തിവാരി പറഞ്ഞു. കെട്ടിടങ്ങളുടെ പേരുമാറ്റിയാൽ പൈതൃകം മായ്‌ക്കപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു.
നെഹ്രുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീൻ മൂർത്തി ഭവനിൽ കഴിഞ്ഞ വർഷമാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്.